'ഈ സാരി നീ ഒറ്റയ്ക്ക് ഉടുത്തതാണോ?'; മകള്‍ സുഹാന ഖാനോട് ഷാരൂഖ് ഖാന്‍


സുഹാന ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo:Instagram/Suhana Khan

കള്‍ വലുതാകുമ്പോള്‍ അവള്‍ ഒരിക്കലെങ്കിലും സാരി ധരിച്ച് കാണണമെന്ന് ആഗ്രഹിക്കാത്ത അച്ഛന്‍മാര്‍ കുറവായിരിക്കും. സെലിബ്രിറ്റികളുടെ കാര്യവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സുഹാന ഖാന്‍ സാരി ധരിച്ചപ്പോള്‍ അച്ഛന്റെ സ്‌നേഹവും കരുതലും വ്യക്തമാക്കുന്ന പ്രതികരണമാണ് അച്ഛനും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും നടത്തിയത്.

സാരിയിലുള്ള ചിത്രങ്ങള്‍ സുഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് രസകരമായ കമന്റാണ് ഷാരൂഖ് നല്‍കിയത്. എത്ര വേഗമാണ് മക്കള്‍ വളരുന്നതെന്നും സാരിയില്‍ സുഹാന സുന്ദരി ആയിരിക്കുന്നുവെന്നും കമന്റ് ചെയ്ത ഷാരൂഖ് അതിനുശേഷം ബ്രാക്കറ്റില്‍ കുറിച്ചതാണ് ഏറെ രസകരം. സാരി നീ ഒറ്റയ്ക്ക് ഉടുത്തതാണോ എന്നായിരുന്നു ഷാരൂഖിന്റെ ചോദ്യം. അമ്മ ഗൗരി ഖാന്‍ സഹായിച്ചു എന്നായിരുന്നു ഇതിന് സുഹാന നല്‍കിയ മറുപടി.



ഗൗരി ഖാനും, ഉറ്റസുഹൃത്തുക്കളായ ഷനായ കപൂറും അനന്യാ പാണ്ഡെയും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അവരുടെ സ്നേഹമറിയിച്ചു. കണ്ണെടുക്കാനാകുന്നില്ലെന്ന്് ഷനായ കുറിച്ചപ്പോള്‍ സുന്ദരിയായിരിക്കുന്നുവെന്നാണ് അനന്യാ കമന്റ് ചെയ്തത്.

നടി ഭൂമി പട്നേക്കര്‍ ആതിഥേയത്വം വഹിച്ച ദീപാവലി പാര്‍ട്ടിക്കാണ് സാരി ധരിച്ച് സുഹാന ഖാന്‍ എത്തിയത്. സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. പോസ്റ്റില്‍ ഹൃദയചിഹ്നത്തോടെ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ സുഹാന ടാഗും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ട് പാര്‍ട്ടികളിലാണ് താരപുത്രി പങ്കെടുത്തത്.

Content Highlights: Shah Rukh Khan's Comment On Suhana's Saree Pic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented