ഷഫ്‌നയും സജിനും | Photo: instagram/ shafna nizam
നടനും ഭര്‍ത്താവുമായ സജിന് ജന്മദിനാശംസയുമായി നടി ഷഫ്‌ന നിസാം. ഈ നിമിഷം നിശ്ചലമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഈ ലോകത്തിലെ എല്ലാ സന്തോഷവും ആശംസിക്കുന്നുവെന്നും ഷഫ്‌ന ആശംസാ കുറിപ്പില്‍ പറയുന്നു.
'എന്റെ ജീവിതം മാറ്റിമറിച്ചവന് ജന്മദിനാശംസകള്‍. ഞാന്‍ ജീവിതം ആസ്വദിക്കാനും ആഘോഷിക്കാനും നീയാണ് കാരണം. എനിക്ക് ലഭിച്ച ഏറ്റവും മികച്ച വ്യക്തിയായതിന് നന്ദി. ഇതുപോലെ പ്രണയവും സ്‌നേഹവും കരുതലും എല്ലാമായി നമ്മുടെ ജീവിതം അവസാനംവരെ ഇങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും പറയുന്നതുപോലെ നീയാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം. സന്തോഷ ജന്മദിനം ഇക്ക. എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ഇരിക്കൂ' - സജിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ഷഫ്‌ന കുറിച്ചു.
സജിനൊപ്പമുള്ള ഒരു റൊമാന്റിക് വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഈ നിമിഷം നിശ്ചലമാക്കാനും ഇങ്ങനെ എന്നും നിന്നോടൊപ്പം ഇരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജീവിതം മുന്നോട്ടുനീങ്ങണമല്ലോ. അതിനാല്‍ നമുക്ക് ഇതുപോലെ യാത്ര തുടരാം. നിനക്ക് ഈ ലോകത്തിലെ എല്ലാ സന്തോഷവും ഞാന്‍ ആശംസിക്കുന്നു. നിന്നെ സന്തോഷിപ്പാക്കാനായി ഞാന്‍ എന്തും ചെയ്യും.' വീഡിയോക്കൊപ്പം ഷഫ്‌ന കുറിച്ചു.
2013 ഡിസംബര്‍ 11ന് ആയിരുന്നു സജിന്റേയും ഷഫ്‌നയുടേയും വിവാഹം. പ്ലസ് ടു എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നിലവില്‍ തെന്നിന്ത്യന്‍ ഭാ
ഷകളിലെ സീരിയലുകളില്‍ സജീവമാണ് ഷഫ്‌ന.
Content Highlights: shafna birthday wishes to husband sajin


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..