ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ | Photo: instagram/ arya badai
സഹോദരി അഞ്ജനയുടെ ഹല്‍ദി ആഘോഷമാക്കി നടിയും അവതാരകയുമായ ആര്യ. തിരുവനന്തപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ടെലിവിഷന്‍ മേഖലയിലെ ആര്യയുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. അഞ്ജനയ്ക്ക് സര്‍പ്രൈസ് ആയാണ് ആര്യ ഹല്‍ദി പാര്‍ട്ടി ഒരുക്കിയത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഈ ദിവസം പല കാരണങ്ങള്‍കൊണ്ട് ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ്. എന്റെ കുട്ടികളുടെ ഹല്‍ദി'-ചിത്രങ്ങള്‍ക്കൊപ്പം ആര്യ കുറിച്ചു.
പാട്ടും നൃത്തവും നിറങ്ങളും ചേര്‍ന്ന് മനോഹരമായിരുന്നു ചടങ്ങ്. പല നിറങ്ങള്‍ കൂടിച്ചേര്‍ന്ന സ്കര്‍ട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം. ഒപ്പം മഞ്ഞ പൂക്കള്‍കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചു. മറ്റുള്ളവര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.
നേരത്തെ അച്ഛന്റെ ജന്മദിനത്തില് അഞ്ജനയുടെ വിവാഹവാര്‍ത്ത ആര്യ പങ്കുവെച്ചിരുന്നു. അച്ഛനുണ്ടായിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷമായിരുന്നു ഇതെന്നും അച്ഛന് നല്കിയ വാക്ക് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അതിനോട് നീതി പുലര്‍ത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
അഖിലാണ് അഞ്ജനയുടെ വരന്. 2020 ഡിസംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനും രണ്ടു വര്‍ഷം മുമ്പേ അച്ഛന് ബാബു ഇരുവരേയും വിട്ടുപോയിരുന്നു. അതിനുശേഷം അച്ഛന്റെ ഓര്‍മകള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..