നൂബിൻ ജോണി കാമുകിക്കൊപ്പം | Photo: instagram/ noobin johny
സീരിയല്‍ താരം നൂബിന്‍ ജോണിവിവാഹിതനാകുന്നു. ഓഗസ്റ്റിലാണ് വിവാഹം. കടല്‍തീരത്ത് പ്രണയിനിയെ ചേര്‍ത്തുപിടിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് നൂബിന്‍ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
എന്നാല്‍ പ്രണയിനിയുടെ മുഖം നൂബിന്‍ വീഡിയോയില്‍ കാണിക്കുന്നില്ല. അത് സസ്‌പെന്‍സ് ആണെന്നാണ് താരം പറയുന്നത്. ഇരുവരും ആറു വര്‍ഷമായി പ്രണയത്തിലാണ്.
പിന്നീട് പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. 'വാടകയൊന്നുമില്ലാതെ എന്റെ ഹൃദയത്തില്‍ ജീവിക്കാന്‍ വരൂ' എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഹൃദയത്തിന് മിടിപ്പ് ആവശ്യമുള്ളതു പോലെ എനിക്ക് നിന്നെ വേണം എന്ന കുറിപ്പോടെ മറ്റൊരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
സസ്‌പെന്‍സ് പൊളിക്കൂവെന്നും പ്രണയിനി ആരാണെന്ന് വെളിപ്പെടുത്തണമെന്നും ഈ പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. മോഡലിങ്ങിലൂടെ തുടക്കം കുറിച്ച നൂബിന്‍ ഇടുക്കി രാജക്കാട് സ്വദേശിയാണ്.
Content Highlights: serial actor noobin johny getting married soon
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..