വിഭജനത്തിൽ വേർപിരിഞ്ഞു; 75 വർഷത്തിനുശേഷം കണ്ടുമുട്ടി സഹോദരങ്ങൾ


അമർജിത് സിങ്ങും കുൽസൂം അക്തറും | Photo: Twitter/@Dsrcf3

ഇസ്‌ലാമാബാദ്: ഒന്നും രണ്ടുമല്ല, നീണ്ട 75 വർഷം വേണ്ടിവന്നു ഈ സഹോദരങ്ങൾക്ക് പരസ്പരം കണ്ടുമുട്ടാൻ. ആ നിമിഷം അമർജിത് സിങ്ങും കുൽസൂം അക്തറും സന്തോഷംകൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. പറയാൻവന്ന വാക്കുകൾ തൊണ്ടയിൽ തട്ടി, കണ്ണുകൾ നിറഞ്ഞു.

വിഭജനകാലത്ത് വേർപിരിഞ്ഞുപോയ അമർജിത്തിനെ സഹോദരി കുൽസൂം പതിറ്റാണ്ടുകൾക്കുശേഷം കണ്ടുമുട്ടിയത് പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിലാണ്. താൻ ഇന്ത്യയിൽ ഉപേക്ഷിക്കപ്പെടുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത സഹോദരിയെ കാണാൻ പ്രത്യേകവിസ കരസ്ഥമാക്കിയാണ് ജലന്ധറിൽനിന്ന് അമർജിത്തെത്തിയത്. 65-കാരിയായ സഹോദരിയെ കാണാൻ ചക്രക്കസേരയിലെത്തിയ അമർജിത്, അവിടെയുണ്ടായിരുന്നവരുടെ കണ്ണുനനയിച്ചു.

തന്റെ സഹോദരനെയും സഹോദരിയെയും ഉപേക്ഷിച്ച് 1947-ൽ ജലന്ധറിലെ ഒരു പ്രാന്തപ്രദേശത്തുനിന്ന് മാതാപിതാക്കൾ പാകിസ്താനിലേക്ക് കുടിയേറിയതായി കുൽസൂം പറഞ്ഞു. താൻ ജനിച്ചത് പാകിസ്താനിലാണെന്നും അമ്മയിൽനിന്ന് നഷ്ടപ്പെട്ട സഹോദരനെയും സഹോദരിയെയും കുറിച്ച് കേൾക്കാറുണ്ടെന്നും കുൽസൂം പറഞ്ഞു. .

അച്ഛന്റെ സുഹൃത്തായ സർദാർ ദാരാ സിങ് പാകിസ്താനിലെത്തിയപ്പോൾ അമർജിത്തിന്റെയും കുൽസൂമിന്റെയും അമ്മ അദ്ദേഹത്തോട് തന്റെ മക്കളെക്കുറിച്ചും ജലന്ധറിലെ വീടിനെക്കുറിച്ചും വിവരം നൽകിയതാണ് ഒത്തുചേരലിന് വഴിയൊരുക്കിയത്. ഇന്ത്യയിൽ മടങ്ങിയെത്തിയ സർദാർ ദാരാ സിങ്, കുട്ടികളെക്കുറിച്ച് അന്വേഷിച്ചു. ജലന്ധറിലെ പദവാനിലെത്തിയ ദാരാ സിങ്ങിന് അമർജിത്തിനെ കണ്ടെത്താൻ സാധിച്ചു.ദാരാ സിങ് ആ വിവരം അമർജിത്തിന്റെ അമ്മയെ അറിയിച്ചു. അമർജിത്തിനെ 1947-ൽ ഒരു സിഖ് കുടുംബം ദത്തെടുക്കുകയും അമർജിത് സിങ് എന്നപേര് നൽകുകയും ചെയ്തിരുന്നു. സഹോദരന്റെ വിവരം ലഭിച്ചതോടെ കുൽസൂം വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടു. പരസ്പരം കാണാമെന്ന ധാരണയിലുമെത്തി. അടൽ-വാഗാ അതിർത്തിവഴിയാണ് അമർജിത് പാകിസ്താനിലെത്തിയത്.

Content Highlights: separated by partition indian man meets pak sister in kartarpur after 75 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented