സീമ ജി നായരും ശരണ്യ ശശിയും | Photo: facebook/ seema g nair
സീരിയലുകളിലൂടെ മലയാളി വീട്ടിമ്മമാരുടെ മനം കവര്‍ന്ന നടിയായിരുന്നു ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര്‍ ബാധിതയായി മരണപ്പെടുന്നത്. അസുഖകാലത്ത് അവര്‍ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു.
ശരണ്യയുടെ ഓരോ വിശേഷങ്ങളും സീമ ജി നായര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഒടുവില്‍ ശരണ്യയുടെ വിയോഗവാര്‍ത്തയും സങ്കടത്തോടെ അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ഉള്ള് പൊള്ളുന്നുണ്ടെന്നും തനിക്ക് ഏറെ ആഘാതമാണ് ഈ വേര്‍പിരിയലെന്നും സീമ ജി നായര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അവര്‍. പ്രിയപ്പെട്ട മോള്‍ സ്വര്‍ഗത്തിലിരുന്ന് പിറന്നാള്‍ ആഘോഷിക്കുന്നുണ്ടാകുമെന്നും അവള്‍ അവിടെ അടിച്ചുപൊളിക്കുകയായിരിക്കുമെന്നും സീമ കുറിക്കുന്നു. കോവിഡിന് ശേഷമുള്ള ആദ്യ പൊങ്കാലയ്ക്ക് ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചതെന്നും ഈ പൊങ്കാല നീ കാണുന്നുണ്ടാകുമെന്ന് അവര്‍ക്ക് മറുപടി നല്‍കിയെന്നും സീമ കുറിപ്പില്‍ പറയുന്നു.
നമ്മള്‍ ഒരുമിച്ചുള്ള പഴയ പൊങ്കാല ചിത്രങ്ങള്‍ പലരുടേയും കൈയിലുണ്ടെന്ന് പറഞ്ഞു. അതെല്ലാം അവര്‍ അയച്ചുതരും. നിന്നോട് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എല്ലാവരും പറഞ്ഞിട്ടുണ്ടെന്നും സീമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്), തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.
Content Highlights: seema g nair emotional facebook post about saranya sasi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..