പുസ്തകങ്ങളുടെ മണവും ഹോം വര്‍ക്കും അലര്‍ജി; തകര്‍ത്ത് അഭിനയിച്ച് 11-കാരന്‍


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: Twitter

ഹോം വര്‍ക്ക് ചെയ്യുക എന്നത് പല കുട്ടികളേയും സംബന്ധിച്ച് മടിയുള്ള കാര്യമാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ പല വഴികളും നോക്കും. വയറുവേദനയും തലവേദനയുമെല്ലാം അഭിനയിച്ച് രക്ഷപ്പെടുന്നവരാണ് മിക്കവും. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അസുഖവുമായി എത്തിയിരിക്കുകയാണ് ചൈനയില്‍ നിന്നുള്ള ഒരു പതിനൊന്നുകാരന്‍.

തനിക്ക് പുസ്തകത്തോടും ഹോം വര്‍ക്കിനോടും അലര്‍ജിയാണെന്നാണാണ് അവന്‍ പറയുന്നത്. ഇതു പറഞ്ഞ് അഭിനയിച്ച് കരയുന്ന പതിനൊന്നുകാരന്റെ വീഡിയോ അവന്റെ അമ്മ തന്നെയാണ് പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിമിഷനേരത്തിനുള്ളില്‍ വൈറലാകുകയും ചെയ്തു.

ഹോം വര്‍ക്ക് ചെയ്യുന്നതിനിടെ ടിഷ്യൂ പേപ്പര്‍ കൊണ്ട് മൂക്ക് തുടയ്ക്കുന്നതു കണ്ട് എന്താണ് കാര്യമെന്ന് തിരക്കുകയായിരുന്നു അമ്മ. തനിക്ക് അലര്‍ജിയാണെന്നായിരുന്നു മകന്റെ മറുപടി. എന്താണ് അലര്‍ജിയെന്ന് ചോദിക്കുമ്പോള്‍ പുസ്തകത്തിന്റെ മണമാണെന്നും അവന്‍ മറുപടി നല്‍കുന്നുണ്ട്.

ഡോക്ടറെ കാണാമെന്ന് അമ്മ പറഞ്ഞെങ്കിലും കുട്ടി അതിന് സമ്മതിക്കുന്നില്ല. ഈ അലര്‍ജി നേരത്തെ ഇല്ലായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇന്‍കുബേഷന്‍ സമയമാണെന്നും കുട്ടി പറയുന്നുണ്ട്. ഇതിന് മുമ്പും മകന്‍ ഇത്തരത്തില്‍ കള്ളക്കഥകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അമ്മ വീഡിയോയില്‍ പറയുന്നുണ്ട്.

ഈ വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ ഇന്‍കുബേഷന്‍ പിരീഡ് അല്‍പം ദൈര്‍ഘ്യമേറിപ്പോയല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കുട്ടി വലുതാകുമ്പോള്‍ മികച്ച നടനാകും എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: schoolboy claims in amusing viral video he can't do homework


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented