.
അധ്യാപകരെന്നാല്‍ ഭാവിയെ പടുത്തുയര്ന്നുന്നവരാണ്. കണ്ണുരുട്ടി പേടിപ്പിച്ചും വടിയെടുത്തും കുട്ടികളെ അനുസരണ പഠിപ്പിക്കുന്നവരായാണ് അവരെക്കുറിച്ച് പൊതുവേ നമ്മുടെയുള്ളിലുള്ള രൂപം.എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തരാണ് ഇന്നത്തെ കാലത്തെ അധ്യാപകര്‍.
ഇത്തരത്തിലൊരു അധ്യാപികയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്ലാസ് റൂമില്‍ കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന അധ്യാപികയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. ട്രെന്‍ഡിങ്ങായ 'പത്ലി കമരിയാ മോര്' `ഭോജ്പുരി ഗാനത്തിനാണ് ഈ അധ്യാപിക ചുവട് വെക്കുന്നത്.
ക്യാമറ ചലിക്കുമ്പോള്‍ ക്ലാസിലെ കുഞ്ഞുകുട്ടികളും ആടിപ്പാടുന്നത് കാണാം. നന്നായി നൃത്തം ചെയ്യാനറിയുന്ന അധ്യാപിക സ്റ്റൈലിഷായാണ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നത്. കുട്ടികളേയും കൂടി ഉള്‍പ്പെടുത്തിയാണ് അധ്യാപിക നൃത്തം വെക്കുന്നത്.വിദ്യാര്‍ത്ഥികളും അധ്യാപികയും ചേര്‍ന്ന് സന്തോഷത്തോടെ ചെയ്ത വീഡിയോയാണെന്ന് കാണുന്ന ആര്‍ക്കും മനസിലാകും.
മൂന്നുലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്.വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. കൂടുതല്‍ കമന്റ് നെഗറ്റീവായാണ് വന്നത്. ഒരു ടീച്ചര്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇങ്ങനെയാണോ? ഇവരെ ഉടന്‍ തന്നെ സ്കൂളില്‍ നിന്നും പുറത്താക്കും, വളരെ മോശം തുടങ്ങിയ തരം കമന്റുകളാണിവ. എന്നാല്‍ അധ്യാപികയെ അനുകൂലിച്ചു ചില കമന്റുകള്‍ വന്നിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ഇങ്ങനെയൊരു അധ്യാപികയുണ്ടായില്ലല്ലോയെന്നും കമന്റുണ്ട്.
Content Highlights: Teacher Dances With Students To Bhojpuri Song, viral video,students
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..