പ്രണയത്തിനായി തമ്മില്‍ത്തല്ലി വിദ്യാര്‍ഥിനികള്‍; ആര്‍പ്പുവിളിച്ച് പ്രോത്സാഹിപ്പിച്ച് ആണ്‍കുട്ടികള്‍


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: twitter/ @USIndia_

സ് സ്റ്റാന്‍ഡിലും സ്‌കൂള്‍ ഗ്രൗണ്ടിലുമെല്ലാം വിദ്യാര്‍ഥികള്‍ അടിപിടി കൂടുന്ന വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു സ്‌കൂളിലെ രണ്ട് ഗ്യാങ്ങുകളും രണ്ട് വ്യത്യസ്ത സ്‌കൂളിലെ വിദ്യാര്‍ഥികളും തമ്മിലാകും ഈ അടിപിടി. എന്നാല്‍ സ്‌നേഹത്തിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ വഴക്കിടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു ആണ്‍കുട്ടിയുടെ പേരില്‍ രണ്ട് പെണ്‍കുട്ടികള്‍ പരസ്പരം വഴക്കിടുന്നതും കൈയേറ്റം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. പരസ്പരം മുടിക്കുത്തിന് പിടിച്ചും വലിച്ച് തള്ളിത്താഴെയിടാന്‍ ശ്രമിച്ചും ചവിട്ടിയും പെണ്‍കുട്ടികള്‍ അടിപിടി കൂടുന്നത് വീഡിയോയില്‍ കാണാം. ജാര്‍ഖണ്ഡിലെ ഒരു സ്‌കൂളില്‍ നിന്നുള്ളതാണ് ഈ വീഡിയോ.പെണ്‍കുട്ടികളെ സമാധാനിപ്പിക്കാനും പിടിച്ചുമാറ്റാനും സുഹൃത്തുക്കള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കൈയടിച്ചും ആര്‍പ്പുവിളിച്ചും പെണ്‍കുട്ടികളെ തമ്മിലടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സഹപാഠികളായ ആണ്‍കുട്ടികളുടെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ അനന്താ കോളേജിലാണ് സംഭവം നടന്നത്. കാന്റീനിന്റെ മുന്നിലായിരുന്നു പെണ്‍കുട്ടികളുടെ തമ്മില്‍തല്ല്.

ഇതിന്റെ വീഡിയോ നിരവധി പേര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പലരും ഇതു ആഘോഷമാക്കുന്ന തരത്തിലുള്ള ക്യാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡ് ഗായകന്‍ ഹിമേഷ് രേഷ്മിയയുടെ 'നിക്മാ കിയാ ഇസ് ദില്‍ നേ' എന്ന പാട്ട് പശ്ചാത്തലത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ആഷിന്‍ ഖാന്‍ എന്ന ട്വിറ്റര്‍ യൂസര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


Content Highlights: school girls indulge in street fight over boy in jharkhands hazaribag viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented