'തീപ്പൊരിയുണ്ടെങ്കില്‍ ആളിപ്പടരട്ടെ'; ബോള്‍ഡ് ലുക്കില്‍ സയനോര


ബോഡി ഷെയ്മിങ്ങിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം തന്റെ നിലപാടുകള്‍ സയനോര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. 

സയനോര ഫിലിപ്പിന്റെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ | Photo: Instagram/ Sayanora Philip

വേറിട്ട ശബ്ദത്താല്‍ മലയാളികളുടെ മനസിലിടം നേടിയ ഗായികയാണ് സയനോര. ശക്തമായ നിലപാടുകളിലൂടേയും തന്റേതായ ഇടം കണ്ടെത്തിയ ഗായിക. ബോഡി ഷെയ്മിങ്ങിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം തന്റെ നിലപാടുകള്‍ സയനോര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

നമ്മുടെ ശരീരഘടനയെയോ വസ്ത്രധാരണത്തെയോ ആളുകള്‍ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നതാണ് പ്രധാനമെന്നും സയനോര പറഞ്ഞിരുന്നു. ആദ്യകാലത്ത് ഫുള്‍ കുര്‍ത്ത മാത്രം ഇട്ട് നല്ല കുട്ടി ചമഞ്ഞ് നടക്കുമായിരുന്നു. എന്നാലിപ്പോള്‍ സ്ലീവ്‌ലസും ഷോര്‍ട്‌സും ക്രോക്‌സുമെല്ലാം ധരിക്കാറുണ്ടെന്നും ശരീരം തടിച്ചിട്ടാണല്ലോ എന്നൊന്നും ആലോചിച്ച് സങ്കടപ്പെടാറില്ലെന്നും മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ സയനോര വ്യക്തമാക്കിയിരുന്നു.

ഈ വാക്കുകളെല്ലാം പ്രാവര്‍ത്തികമാക്കുന്ന രീതിയില്‍ പുതിയ ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സയനോര. ഷര്‍ട്ടിന്റെ ബട്ടന്‍ അഴിച്ചിട്ട്, കല്ലു പതിപ്പിച്ച മാലയണിഞ്ഞ് അലസമായി ഇരിക്കുന്ന സയനോരയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. പൂച്ചക്കുട്ടിയേയും ഗിറ്റാറും നെഞ്ചോട് ചേര്‍ത്തിരിക്കുന്നതും ഈ ചിത്രങ്ങളില്‍ കാണാം. വാന്‍ക്രിസ്‌വൈബ്‌സാണ് സ്റ്റൈലിസ്റ്റും ഫോട്ടോഗ്രാഫറും.

ഈ ചിത്രങ്ങള്‍ക്കു താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. നടിമാരായ നിത്യ മേനന്‍, നിമിഷ സജയന്‍, മൃദുല മുരളി, അപര്‍ണ ദാസ്, അനുമോള്‍, ഗായികമാരായ സിതാര കൃഷ്ണകുമാര്‍, ഗായത്രി അശോകന്‍, അഭയ ഹിരണ്‍മയി, രഞ്ജിനി ജോസ് എന്നിവരെല്ലാം ഈ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തി.

താല്‍ എന്ന ബോളിവുഡ് ചിത്രത്തിലെ 'കഹി ആഗ് ലഗേ ലഗ് ജാവേ' എന്ന പാട്ടിന്റെ വരികളാണ് സയനോരയുടെ അടുത്ത സുഹൃത്ത് കൂടിയായ മൃദുല കമന്റ് ചെയ്തത്. ഇതിന് എടീ എന്നു വിളിച്ച് സയനോര മറുപടിയും നല്‍കിയിട്ടുണ്ട്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ഷോര്‍ട്‌സ് ധരിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് സയനോര ഈ പാട്ടിന്റെ ഇതേ വരികളാണ് കുറിച്ചിരുന്നത്. എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ശക്തമായ നിലപാടും അന്ന് സയനോര എടുത്തിരുന്നു.

നടിമാരും സുഹൃത്തുക്കളുമായ ഭാവന, രമ്യ നമ്പീശന്‍, ശില്പ ബാല, മൃദുല മുരളി എന്നിവരോടൊപ്പമുള്ള ഒരു ഡാന്‍സ് വീഡിയോയില്‍ ഷോര്‍ട്‌സ് ധരിച്ചതിന് സയനോര വിമര്‍ശനം നേരിട്ടിരുന്നു. മോശം കമന്റുകളിട്ട് ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കുള്ള മറുപടിയായാണ് അന്ന് സയനോര ഷോര്‍ട്‌സ് ധരിച്ചുള്ള ചിത്രം പങ്കുവെച്ചത്.


Content Highlights: sayanora philip bold photoshoot viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented