സയനോര കുടുംബത്തോടൊപ്പം | Photo: instagram/ sayanora
അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിതാവിന്റെ അടുത്തിരുന്ന് പാട്ടുപാടി ഗായിക സയനോരയും കുടുംബവും. ക്രിസ്മസിനോട് അനുബന്ധിച്ച് സയനോര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ നിരവധി പേരുടെ ഹൃദയമാണ് ഇതിനകം കീഴടക്കിയത്.
സയനോരയുടെ അമ്മയേയും മറ്റു കുടുംബാംഗങ്ങളേയും വീഡിയോയില്‍ കാണാം. കട്ടിലില്‍ കിടന്ന് അച്ഛനും ഈ പാട്ടില്‍ പങ്കുചേരുന്നുണ്ട്. 'ഈ പ്രതിസന്ധി ഘട്ടവും' കടന്നുപോകും എന്ന പ്രതീക്ഷയുടെ വാക്കുകള്‍ പങ്കുവെച്ചാണ് താരം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത്. അച്ഛനുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ സയനോര പറയുന്നു.
കഴിഞ്ഞാഴ്ച്ചയുണ്ടായ അപകടത്തിലാണ് സയനോരയുടെ പിതാവിന് പരിക്കേറ്റത്. തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. അച്ഛന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും പ്രയാസങ്ങളില്‍ കൂടെനിന്നവരോട് നന്ദി പറയുന്നുവെന്നും സയനോര കുറിച്ചു.
'പ്രയാസകരമായ നിമിഷങ്ങളിലും ക്രിസ്മസിന്റെ ആത്മാവ് മുറുകെപ്പിടിക്കുന്നു. ക്രിസ്മസ് എന്നാല്‍ ഇതൊക്കെത്തന്നെയല്ലേ. കഴിഞ്ഞയാഴ്ച അച്ഛന് ഒരു അപകടം സംഭവിച്ചു. അദ്ദേഹത്തിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. നിങ്ങളുടെ പ്രാര്‍ഥനകളില്‍ അദ്ദേഹത്തേയും ഉള്‍പ്പെടുത്തുക. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന എല്ലാവരോടും നന്ദി പറയുന്നു. ഇതും കടന്നുപോകും. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍'- സയനോര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സയനോരയുടെ ഈ പോസ്റ്റിന് താഴെ നിരവധി പ്രശസ്തര്‍ കമന്റ് ചെയ്തിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമി, ദിവ്യ പിള്ള, രഞ്ജിനി ഹരിദാസ്, ദീപ്തി വിധുപ്രതാപ് തുടങ്ങി നരവധി പേര്‍ സയനോരയ്ക്കും കുടുംബത്തിനും ആശംസ നേര്‍ന്നു.
Content Highlights: sayanora philip and family sings xmas song with father at hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..