ഇനി സേവ് ദ ഡേറ്റ് മെട്രോയിലാക്കാം; സിനിമ-പരസ്യ ഫോട്ടോഷൂട്ടുകളേക്കാൾ തുക കുറവ്


നിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. 

Photo: Mathrubhumi

കൊച്ചി: മെട്രോ വേഗത്തിൽ ഇനി വിവാഹ ഫോട്ടോഷൂട്ടുകളുമെടുക്കാം. കൊച്ചി മെട്രോയിലാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകിയത്. സിനിമ-പരസ്യ ഷൂട്ടിങ്ങുകൾക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു. നിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ തുക കുറച്ചാണ് ഇതിനായി നൽകുക. നിശ്ചലമായ ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ അയ്യായിരം രൂപ നൽകണം. ഇതിന് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപയാണ്. ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്.

ഓടുന്ന ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ 8000 രൂപ നൽകണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകൾക്ക് 17,500 രൂപ നൽകണം. ഇത് ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും സർവീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

Content Highlights: save the date shoot, kochi metro, wedding photoshoot

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented