വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: twitter/ NaturallySudha
പല തരത്തിലുള്ള ഫുട്‌ബോള്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കില്ലുകളാണ് തരംഗമാകാറുള്ളത്. എന്നാല്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഏറെ വ്യത്യസ്തമായ ഒരു ഫുട്‌ബോള്‍ മത്സരം നടന്നു. കളിക്കാരെല്ലാം ധരിച്ചിരുന്നത് സാരി ആയിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
സാരി ധരിച്ച് ഗ്രൗണ്ടില്‍ അനായാസേന ഫുട്‌ബോള്‍ കളിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് വീഡിയോയിലുള്ളത്. സാരിക്കൊപ്പം ഇവര്‍ ബൂട്ടും അണിഞ്ഞിട്ടുണ്ട്. ആവേശത്തോടെ കാണികള്‍ പ്രോത്സാഹിപ്പിക്കുന്നതും ടീമുകള്‍ ഗോള്‍ നേടുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
'ഗോള്‍ ഇന്‍ സാരി' എന്ന പേരില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഗ്വാളിയോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷ്ണര്‍ കിഷോര്‍ കന്യാലാണ് മത്സരം നിയന്ത്രിച്ചത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് താഴെ കളിക്കാരെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. 'സാരിയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് എളുപ്പമല്ല. എല്ലാവര്‍ക്കും അഭിനന്ദനം' എന്നായിരുന്നു ഒരു കമന്റ്. ഇത് അവിശ്വസനീയമായ കാര്യമാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Content Highlights: saree clad woman footballers have a ball in gwalior
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..