സാറാ അലി ഖാനും റിയ ചക്രവർത്തിക്കുമൊപ്പം സുശാന്ത് സിങ് രജ്പുത് | Photo: instagram
പിറന്നാള്‍ ദിനത്തില്‍ സുശാന്ത് സിങ് രജ്പുതിന് ആശംസ നേര്‍ന്ന് നടിമാരായ സാറാ അലി ഖാനും റിയ ചക്രബര്‍ത്തിയും. ബാല്‍ ആഷാ ട്രസ്റ്റ് എന്ന എന്‍ജിഒയ്ക്ക് കീഴിയിലുള്ള മുംബൈയിലെ അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പമാണ് സാറ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
സുശാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പാട്ട് പാടി കൈയടിക്കുന്ന കുട്ടികളെ വീഡിയോയില്‍ കാണാം. 'സുശാന്തിന് സന്തോഷ ജന്മദിനം. മറ്റുള്ളവരുടെ സന്തോഷമാണ് നീ ആഗ്രഹിക്കുന്നതെന്ന് അറിയാമെന്നും ഈ ആഘോഷത്തില്‍ നീ സന്തോഷവാനായിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ സാറ പറയുന്നു. കേദാര്‍നാഥ് എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്തിനൊപ്പം സാറ അഭിനയിച്ചിരുന്നു.
സുശാന്തിന്റെ കാമുകിയായ റിയ ചക്രവര്‍ത്തി താരത്തിനൊപ്പമുള്ള സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആശംസ നേര്‍ന്നത്. ഇന്‍ഫിനിറ്റി+1 എന്ന കുറിപ്പോടെയാണ് റിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം താരത്തിന്റെ 37-ാം ജന്മദിനമാണ് ആരാധകര്‍ ആഘോഷിച്ചത്. 2020 ജൂണ്‍ 14-നാണ് ആരാധകരെയും സിനിമാ ലോകത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി സുശാന്ത് വിടപറഞ്ഞത്.
സിനിമയിലെത്തി ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു. മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ ആത്മഹത്യചെയ്ത നിലയില്‍ സുശാന്ത് സിങ് രജ്പുതിനെ കണ്ടെത്തുകയായിരുന്നു.
Content Highlights: sara ali khan celebrated sushant singh rajputs birth anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..