സ്വന്തം ഭാര്യയെ ട്രോളാന്‍ വേറെയാരുടേയും സഹായം വേണ്ട; ചാരുവിന് പിറന്നാള്‍ ആശംസയുമായി സഞ്ജു


സഞ്ജു സാംസണും ഭാര്യ ചാരുലതയും | Photo: instagram/ sanju samson

ഭാര്യ ചാരുലതയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ചാരുലതയുടെ തമാശകള്‍ നിറഞ്ഞ വീഡിയോകള്‍ ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമിലാണ് സഞ്ജു കുറിപ്പ് പങ്കുവെച്ചത്.

'എനിക്ക് പരിചയമുള്ളവരില്‍ ഏറ്റവും സന്തോഷവും തമാശയും പക്വതയുമുള്ള വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍'-എന്ന കുറിപ്പോടെയാണ് സഞ്ജു ആശംസ അറിയിച്ചത്.

ഒന്നര ലക്ഷത്തോളം പേര്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന് താഴെ നിരവധി പേര്‍ കമന്റുമായെത്തി. ഇതില്‍ ഏറ്റവും രസകരം ആരാധകരുടെ പ്രതികരണങ്ങളാണ്. 'സ്വന്തം ഭാര്യയെ ട്രോളാന്‍ വേറെയാരുടേയും സഹായം വേണ്ട' എന്നാണ് ഒരു ആരാധകന്റെ കമന്റ്. സെലിബ്രിറ്റികളും ചാരുലതയ്ക്ക് ആശംസ അറിയ്ച്ച രംഗത്തെത്തി. സിനിമാ താരം കാളിദാസ് ജയറാം, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവര്‍ 'ഹാപ്പി ബര്‍ത്‌ഡേ' എന്ന് കമന്റ് ചെയ്തു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങള്‍ക്കായി കേരള ടീം ക്യാമ്പിലാണ് സഞ്ജു ഇപ്പോഴുള്ളത്. കേരള ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. അതിന് ശേഷമാണ് കേരള ടീമിനൊപ്പം ചേര്‍ന്നത്.

Content Highlights: sanju samson birthday wish wife charulataha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented