'ഒരു ലോഡ് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി'-സന്തോഷം പങ്കുവെച്ച് ബേസില്‍


1 min read
Read later
Print
Share

ബേസിൽ ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നത്. ഈ സന്തോഷം ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകള്‍ക്ക് 'ഹോപ്പ്' എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും ബേസില്‍ അറിയിച്ചു.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും കുഞ്ഞിനെ കാണാനെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബേസില്‍. ഇരുവരും ഒരുപാട് സമ്മാനങ്ങളുമായി കാണാനെത്തിയെന്ന് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം സഞ്ജുവിനും ചാരുലതയ്ക്കും എലിസബത്തിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള സെല്‍ഫിയും ബേസില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി.' - ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുഞ്ഞുണ്ടായതില്‍ സന്തോഷം അറിയിച്ച് ഇരുവരും മുമ്പ് അയച്ച കാര്‍ഡും ബേസില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2017-ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും വിവാഹം. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം ബേസില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം മറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.


Content Highlights: sanju samson and his wife visit basil joseph and family

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
malavika jayaram

1 min

അളിയാ എന്ന് വിളിച്ച് കാളിദാസ്,സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കുടുംബം; മാളവിക ജയറാം പ്രണയത്തില്‍?

Sep 26, 2023


Parineeti Chopra Raghav Chadha wedding updates

1 min

പരിണീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായി

Sep 25, 2023


marriage

1 min

ഒരുപാട് ഇഷ്ടമാണെന്ന് മെസ്സേജ് അയച്ചു,അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹം; വൈറലായ പ്രണയകഥ

Sep 26, 2023


Most Commented