സാനിയ മിർസ കുടുംബത്തോടൊപ്പം | Photo: instagram/ sania mirza (file photo)
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹ മോചിതരാകുകയാണെന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന് വേണ്ടിയാണ് കൂടിക്കാഴ്ച്ചകളെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
ഇപ്പോഴിതാ ഷുഐബ് മാലിക്കിന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി സാനിയയുടെ മാതാവ് നസീമ മിര്‍സ ഓടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കാറില്‍ നസീമയ്‌ക്കൊപ്പം സാനിയയുടേയും ഷുഐബിന്റേയും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കുമുണ്ട്.
ഇസുവിനൊപ്പം ഡ്രൈവിങ് എന്ന കുറിപ്പോടെയാണ് നസീമ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സാനിയയും സഹോദരി അനം മിര്‍സയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയത്ത്. ഇത് ഷുഐബിന്റെ വണ്ടി അല്ലേ എന്നാണ് അധികപേരും ചോദിച്ചിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ ശുഭസൂചനയാണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നു. ഈ വീഡിയോ ദുബായില്‍ നിന്നാണ് എടുത്തത്.
നേരത്തെ ഷുഐബ് മാലിക്കും മകനൊപ്പം ഡ്രൈവ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു അത്. ലങ്ക പ്രീമിയര്‍ ലീഗിനായി പോകും മുമ്പ് മകനെ കാണാന്‍ ദുബായില്‍ എത്തിയതായിരുന്നു പാക് താരം. അച്ഛനും മകനും ഒന്നിച്ചുള്ള സമയം എന്ന ക്യാപ്ഷനോടെ ഇതേ ലംബോര്‍ഗിനിയില്‍ ഇരിക്കുന്ന വീഡിയോയാണ് ഷുഐബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ സാനിയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഷുഐബ് പോസ്റ്റ് പങ്കുവെച്ചിരുന്നു. സാനിയ ടെന്നീസില്‍ നിന്ന് വിരമിച്ചപ്പോഴും പാക് താരം ആശംസ നേര്‍ന്നിരുന്നു. എന്നാല്‍ ഇതിനോടൊന്നും സാനിയ പ്രതികരിച്ചിരുന്നില്ല. വിരമിച്ചതിനു ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുടുംബാംഗങ്ങളെ പരമാര്‍ശിച്ചപ്പോഴും ഷുഐബിന്റെ പേര് പറഞ്ഞിരുന്നില്ല.
Content Highlights: sania mirzas mother nasima mirza drives shoaib maliks lamborghini
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..