'ഈ ദിവസം ആഘോഷിക്കൂ; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ സാനിയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഷുഐബ്


സാനിയ മിർസയും ഷുഐബ് മാലിക്കും | Photo: instagram/ shoaib malik

ന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹ മോചിതരാകുകയാണെന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന് വേണ്ടായണ് കൂടിക്കാഴ്ച്ചകളെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ സാനിയക്ക് ജന്മദിനാശംസ നേര്‍ന്നിരിക്കുകയാണ് ഷുഐബ് മാലിക്ക്.

'ജന്മദിനാശംസകള്‍, സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നു. ഈ ദിവസം ആഘോഷിക്കൂ'-ഷുഐബ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം സാനിയയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രവും പാക് താരം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ പത്ത് മണിക്കൂറ് മുമ്പ് പോസ്റ്റ് ചെയ്ത ഈ ആശംസയോട് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.



നേരത്തെ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് വിവാഹ മോചന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍'-എന്നാണ് സാനിയ സ്റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിന് പിന്നാലെ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി ഷുഐബിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോട്ടുകളും പുറത്തുവന്നു. ഷുഐബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമിലെ അംഗമാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചതെന്നും 'ഇന്‍സൈഡ് സ്പോര്‍ട്ടി'ന്റെ റിപ്പോട്ടില്‍ പറയുന്നു.

Also Read

സാനിയയും ഷുഐബും വേർപിരിയുന്നോ?; സൂചനയുമായി ...

സാനിയയും ഷുഐബും വേർപിരിയാൻ കാരണം ഈ പാക് ...

പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഒമറിന്റെ പേരും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്. ആയിഷയുമായുള്ള ഷുഐബിന്റെ ബന്ധമാണ് ഈ വേര്‍പിരിയലിന് കാരണമെന്നും ഷുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. 2021-ല്‍ ആയിഷയും ഷുഐബും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. 'ഓക്കെ പാകിസ്താന്‍' എന്ന മാഗസിന് വേണ്ടിയായിരുന്നു ഇത്.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

നേരത്തെ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. 'ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങള്‍' എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നല്‍കിയിരുന്നു.

Content Highlights: sania mirza has received birthday wishes from her husband pakistani cricketer shoaib malik


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented