സാനിയയും ഷുഐബും വേര്‍പിരിയുന്നോ?; സൂചനയുമായി സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി


സാനിയ മിർസയും ഷുഐബ് മാലിക്കും | Photo: instagram/ realshoaibmalik

ന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്ന ചോദ്യമാണിത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്‌റ്റോറിയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍'-എന്നാണ് സാനിയ സ്‌റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ സ്റ്റോറിക്ക് മുമ്പ് മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. 'ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങള്‍' എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നല്‍കിയിരുന്നു.

സാനിയയെ ഷുഐബ് വഞ്ചിച്ചുവെന്നും ഇരുവരും കുറച്ചു കാലങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും മകന് വേണ്ടി മാത്രമാണ് കൂടിക്കാഴ്ച്ചകളൊന്നും ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. കഴിഞ്ഞാഴ്ച്ചയായിരുന്നു മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍. ദുബായില്‍ നടന്ന ആഘോഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.


Content Highlights: sania mirza and shoaib malik getting a divorce?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented