'ഞാനൊരു പൂവാണ് ചോദിച്ചത്, ദൈവം ഒരു പൂന്തോട്ടം തിരിച്ചുനല്‍കി'; ആദ്യ ഹജ്ജ് ചെയ്ത് സനാ ഖാന്‍


സനാ ഖാനും ഭർത്താവ് മുഫ്തി അനസ് സെയ്ദും | Photo: instagram/ sana khan

ജീവിതത്തിലെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ അഭിനേത്രിയായിരുന്ന സനാ ഖാന്‍. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നും ഒരു പൂവു ചോദിച്ചപ്പോള്‍ ദൈവം ഒരു പൂക്കാലം തന്നുവെന്നും സനാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് മുഫ്തി അനസ് സെയ്ദിനൊപ്പമാണ് സന തീര്‍ഥാടനത്തിനെത്തയത്.

'ദൈവത്തിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്‌നസാക്ഷാത്കാരമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. ദൈവത്തോട് ഞാനൊരു പൂവാണ് ചോദിച്ചത്. ദൈവം ഒരു പൂന്തോട്ടം തന്നെ തിരിച്ചുനല്‍കി. ക്ഷമയും ദൈവസമര്‍പ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി.'-സന ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ഇതോടൊപ്പം ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബൈ സ്വദേശിയും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്. നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്യുകയും ചെയ്തു.

Content Highlights: sana khan shares her experience of her first pilgrimage hajj 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented