സാമന്ത | Photo: Instagram/ Samantha Ruth Prabhu
കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വിവാദങ്ങളിലും ചര്‍ച്ചകളിലും അകപ്പെട്ട താരമാണ് സാമന്ത. നടന്‍ നാഗചൈതന്യയുമായുള്ള വിവാഹമോചനവും അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയിലെ നൃത്തവും മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടവുമെല്ലാം സാമന്തയെ ശ്രദ്ധാകേന്ദ്രമാക്കി.
എന്നാല്‍ ഏത് ഘട്ടത്തിലും സാമന്തയ്ക്ക് പിന്തുണയുമായി ആരാധകര്‍ കൂടെനിന്നു. ഇപ്പോഴിതാ പ്രിയതാരത്തോട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ആരെയെങ്കിലും പ്രണയിക്കാന്‍ ഒരു ശ്രമം നടത്തിക്കൂടേ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. സാമന്തയുടെ ഒരു വീഡിയോ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ഈ ചോദ്യത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ആരാധകനെ ഒട്ടും നിരാശനാക്കാതെ സാമന്തയുടെ മറുപടി ട്വീറ്റുമെത്തി. 'താങ്കള്‍ സ്‌നേഹിക്കുന്നതുപോലെ എന്നെ മറ്റാര് സ്‌നേഹിക്കും' എന്നായിരുന്നു നടിയുടെ മറുപടി. ഇതിനൊപ്പം സ്‌നേഹത്തെ സൂചിപ്പിക്കുന്ന ഇമോജിയും സാമന്ത ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഈ ട്വീറ്റിന് പ്രതികരണമറിയിച്ചത്.
വിവാഹമോചനത്തിന് ശേഷം സിനിമകളില്‍ സജീവമായിരുന്നു സാമന്ത. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബറോടെ താന്‍ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മയോസൈറ്റിസ് എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും നടി വെളിപ്പെടുത്തി.
സാമന്ത പ്രധാന വേഷത്തിലെത്തുന്ന ചിത്രം ശാകുന്തളം റിലീസിന് അടുത്തിരിക്കുകയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടിയുടെ തിരക്കിലാണ് സാമന്ത.
Content Highlights: samantha ruth prabhu responds to twitter user who asked her to date someone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..