ലോക്ക് അപ് റിയാലിറ്റി ഷോയ്ക്കിടെ സൈഷ | Photo: Instagram/ Saisha Shinde
ജീവിതത്തില്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറും ട്രാന്‍സ് വനിതയുമായ സൈഷ ഷിന്‍ഡെ. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുന്നുവെന്നും അതിനെ കുറിച്ച് പിന്നീട് തുറന്നു പറഞ്ഞപ്പോള്‍ അതുകൊണ്ടാണ് നിങ്ങള്‍ സ്വവര്‍ഗാനുരാഗിയായി മാറിയത് എന്നായിരുന്നു ആളുകളുടെ പ്രതികരണമെന്നും സൈഷ വ്യക്തമാക്കുന്നു. അതിനുശേഷം ആ ദുരനുഭവത്തെ കുറിച്ച് തുറന്നുപറയാനുള്ള മനക്കരുത്ത് തനിക്കുണ്ടായിട്ടില്ലെന്നും സൈഷ കൂട്ടിച്ചേര്‍ത്തു.
ജെന്‍ഡര്‍ ഏതാണെന്ന് തെളിയിക്കാന്‍ ആളുകള്‍ക്ക് മുമ്പില്‍ വസ്ത്രം അഴിക്കേണ്ട ഗതികേട് പലപ്പോഴും ട്രാന്‍സ് വനിതകള്ക്കുണ്ടാകാറുണ്ടെന്നും സൈഷ പറയുന്നു. 'ലോക്ക് അപ്' എന്ന റിയാലിറ്റി ഷോയില്‍ സംസാരിക്കുകയായിരുന്നു സൈഷ. ബോളിവുഡ് നിര്‍മാതാവായ എക്ത കപൂര്‍ പ്രൊഡ്യൂസറായ ലോക്ക് അപിന്റെ അവതാരക കങ്കണ റനൗട്ടാണ്.
ട്രാന്‍സ് വനിതയായി മാറുന്നതിന് മുമ്പ് സ്വപ്നില്‍ ഷിന്‍ഡേ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സൈഷ അന്നു താന്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീട് തന്നിലുള്ള സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ് ട്രാന്‍സ് വനിതയാകുകയായിരുന്നു. സൈഷയാകാന് തീരുമാനിക്കുന്നത് വരെ അത് തനിക്ക് മാനസിക സംഘര്ഷമുണ്ടാക്കിയിരുന്നെന്നും അവര്‍ അഭിമുഖങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
വ്യത്യസ്തനായതിന്റെ പേരില്‍ സ്കൂളിലും കോളേജിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ഇരുപതുകളില്‍ നിഫ്റ്റില്‍ ചേര്‍ന്നപ്പോഴാണ് സത്യത്തെ സ്വീകരിക്കാനുള്ള ധൈര്യം കൈവന്നതെന്നും സൈഷ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കരീന കപൂര്‍, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ശ്രദ്ധ കപൂര്‍, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ക്കുവേണ്ടി വസ്ത്രാലങ്കാരം നിര്‍വഹിച്ചയാളാണ് സൈഷ. വിശ്വസുന്ദരിപ്പട്ടം നേടിയ ഹര്‍നാസ് സന്ധു ഫൈനല്‍ റൗണ്ടില്‍ ധരിച്ച ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് സൈഷയായിരുന്നു.
Content Highlights: Saisha Shinde reveals secret on Lock Upp, says she was sexually assaulted as a child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..