കരീന ഷൂട്ടിങ്ങ് തിരക്കില്‍,തൈമൂറിനെ പരിപാലിക്കുന്നത് സെയ്ഫ്;അമ്മ പകര്‍ന്നുതന്ന പാഠമെന്ന് താരം


സെയ്ഫ് അലി ഖാനും തൈമൂറും/ സെയ്ഫ് അലി ഖാൻ തൈമൂറിനും കരീന കപൂറിനുമൊപ്പം | Photo: instagram/ kareena kapoor

ജോലിയുള്ള മാതാപിതാക്കളെ സംബന്ധിച്ച് കുഞ്ഞിനെ പരിപാലിക്കുന്നത് ഒരല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരാള്‍ ജോലിക്ക് പോകുമ്പോള്‍ മറ്റൊരാള്‍ കുഞ്ഞിനെ നോക്കേണ്ടി വരും. അതല്ലെങ്കില്‍ മാതാപിതാക്കളെയോ ഡേ കെയര്‍ സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടിവരും. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല.

അമ്മയാകാന്‍ ഒരുങ്ങുന്ന ആലിയ ഭട്ട് ഇതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ഈ അടുത്ത് പങ്കുവെച്ചിരുന്നു. താന്‍ ജോലിക്ക് പോകുമ്പോള്‍ ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍ കുഞ്ഞിനെ പരിപാലിക്കുമെന്നും രണ്‍ബീര്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ താനും നോക്കുമെന്നുമായിരുന്നു ആലിയയുടെ പ്രതികരണം.

ഇപ്പോള്‍ നടന്‍ സെയ്ഫ് അലി ഖാനും ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. ഭാര്യയും നടിയുമായ കരീന കപൂര്‍ ഷൂട്ടിങ് തിരക്കിലാകുമ്പോള്‍ മകന്‍ തൈമൂറിനെ പരിപാലിക്കുന്നത് താനാണെന്നാണ് സെയ്ഫ് തുറന്നുപറഞ്ഞിരിക്കുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളെ ബഹുമാനിക്കാനാണ് തന്റെ മാതാവ് ഷര്‍മിളാ ടാഗോര്‍ തന്നെ പഠിപ്പിച്ചതെന്നും സെയ്ഫ് അലി ഖാന്‍ പറയുന്നു.

ഷര്‍മിള ടാഗോറിന് ആശംസകളറിയിച്ച് ഇന്ത്യന്‍ ഐഡലിന് വേണ്ടി ചിത്രീകരിച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സെയ്ഫിന്റെ സഹോദരി സഭാ പട്ടൗഡിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

സിനിമാലോകത്ത് 60 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഷര്‍മിള ടാഗോര്‍. ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ഷര്‍മിള തന്റെ അഭാവം കുട്ടികളെ അറിയിച്ചിട്ടില്ല. ജോലിയും കുടുംബവും ഒരു പോലെ കൊണ്ടുപോകുന്നതില്‍ അവര്‍ വിജയിച്ചു. തന്റെ മാതാവ് തനിക്ക് നല്‍കിയ പാഠങ്ങളാണ് ഇന്ന് തന്റെ ജിവിതത്തില്‍ പകര്‍ത്താനാകുന്നതെന്നും സെയ്ഫ് വീഡിയോയില്‍ പറയുന്നു.

ജോലിക്കും കുടുംബത്തിനുമിടയില്‍ സന്തുലിതമായ ജീവിതം നയിക്കുന്നതിലൂടെ സ്ത്രീകള്‍ക്കൊരു പ്രചോദനമായാണ് സെയ്ഫ് തന്റെ മാതാവിനെ കാണുന്നത്. ഷര്‍മിളയെ കുറിച്ചോര്‍ക്കുമ്പോള്‍ സ്‌നേഹവും ഐക്യവുമാണ് തന്റെ മനസ്സിലേക്ക് വരുന്നതെന്ന് കരീനയും വ്യക്തമാക്കി.

1959ല്‍ സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് ഷര്‍മിള സിനിമാലോകത്തേക്കെത്തുന്നത്. പിന്നീട് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ഷര്‍മിള ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെയാണ് വിവാഹം ചെയ്തത്.

Content Highlights: Saif Ali Khan says he was taught to respect working women


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented