സായ് പല്ലവി | Photo: instagram/ netflix/sai pallavi
തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സായ് പല്ലവി. ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഈ അടുത്ത് സായ് പല്ലവിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. താരത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹമാണ് കരണ്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ ആയിരക്കണക്കിന് പേര്‍ ആരാധിക്കുന്ന സായ് പല്ലവിക്ക് ഒരു പ്രണയമുണ്ടായിരുന്നതായി അറിയാമോ? സ്‌കൂളില്‍ പഠിക്കുമ്പോള്‍ നമുക്കെല്ലാം പ്രണയമുണ്ടാകില്ലേ, അതു പോലെ ഒരു പ്രേമം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് ആ ആണ്‍കുട്ടിക്ക് സായ് ഒരു പ്രണയലേഖനവും എഴുതി. എന്നാല്‍ അച്ഛനും അമ്മയും അതു കാണുകയും കൈയോടെ പിടികൂടുകയും ചെയ്തു. അന്നു ഒരുപാട് അടിയും കിട്ടി.
സായ് പല്ലവി തന്നെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. വിരാട പര്‍വം എന്ന തെലുങ്ക് ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടേയാണ് താരം ഇക്കാര്യം പറഞ്ഞത്.
ചിത്രത്തില്‍ സായ് പല്ലവിയുടെ കഥാപാത്രം കാമുകനായ റാണ ദഗ്ഗുബാട്ടിക്ക് കത്ത് നല്‍കുന്നത് അമ്മ കാണുന്ന ഒരു രംഗമുണ്ട്. ഇതു ജീവിത്തിലും സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സായ് പല്ലവിയുടെ ഉത്തരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..