സാറ തെണ്ടുൽക്കർ തായ്ലന്റിൽ | Photo: instagram/ sara tendulkar
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കര്‍ക്ക് സോഷ്യല്‍ മീഡിയിയല്‍ ആരാധകര്‍ ഏറെയാണ്. മോഡലിങ് രംഗത്തു ചുവടുവെച്ച സാറ വൈകാതെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചനകള്‍.
തായ്ലന്റില് അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്ന സാറയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സാറ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഫ്ളോറല്‍ പ്രിന്റുള്ള സ്കര്‍ട്ടും പര്‍പ്പ്ള്‍ നിറത്തിലുള്ള സ്ലീവ്ലെസ് ടോപ്പും വെള്ള ഷര്‍ട്ടും അണിഞ്ഞ് സാറ തായ്ലന്ഡിലെ പൂക്കടയില്‍ നില്ക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇതിന്റെ വീഡിയോയും താരപുത്രി പങ്കുവെച്ചിട്ടുണ്ട്. തായ്ലന്ഡിലെ വലിയ ഔട്ട്ഡോര്‍ മാര്‍ക്കറ്റ് ചുറ്റിക്കാണുന്നതിനിടയില്‍ ഈ പൂക്കട തന്നെ ആകര്‍ഷിച്ചെന്നും ചിത്രങ്ങള്‍ എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ സാറ പറയുന്നു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സാറ നേരത്തെ ജര്‍മനിയില്‍ നിന്നുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഗോവയും സാറയുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..