'മഴയായാലും എന്റെ പ്ലേ സ്‌കൂളിന് അവധി വേണ്ട'; കളക്ടറോട് കെഞ്ചിപ്പറഞ്ഞ് മകന്‍


പത്തനംതിട്ട ജില്ലാ കളക്ടറായ അമ്മ ദിവ്യ എസ് അയ്യരുടെ മകന്‍ മല്‍ഹാറാണ് ആ താരം.

കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും മകൻ മൽഹാറിനൊപ്പം | Photo: facebook/ Sabarinadhan K S

ഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ എന്നുംനോക്കി ഓരോ ജില്ലയിലേയും കളക്ടര്‍മാരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുത്തിയിരിപ്പാണ് വിദ്യാര്‍ഥികള്‍. അതിനിടയില്‍ സ്‌കൂള്‍ തുടങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് മാത്രം അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ് വിവാദത്തില്‍ അകപ്പെടുകയും ചെയ്തു. എന്നാല്‍ തനിക്ക് അവധി വേണ്ട എന്ന് പറയുന്ന ഒരു കളക്ടറുടെ മകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.

പത്തനംതിട്ട ജില്ലാ കളക്ടറായ അമ്മ ദിവ്യ എസ് അയ്യരുടെ മകന്‍ മല്‍ഹാറാണ് ആ താരം. 'എന്റെ കുഞ്ഞിന് എവിടെ പോകണം' എന്ന് കളക്ടര്‍ ചോദിക്കുമ്പോള്‍ സ്‌കൂളിലേക്ക് എന്ന് മല്‍ഹാര്‍ മറുപടി പറയുന്നതും അമ്മ സ്‌കൂളിന് അവധി കൊടുത്തല്ലോ എന്നു പറയുമ്പോള്‍ 'അവധി വേണ്ട, സ്‌കൂളില്‍ പോകണം' എന്നു മല്‍ഹാര്‍ വാശി പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

അച്ഛനും കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. 'മഴയായാലും പ്ലേ സ്‌കൂളിന് അവധി വേണ്ട എന്നു വാദിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ഥി' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന് വീട്ടില്‍ ഇരുന്നിട്ട് മടുത്തു കാണുമന്നും ജില്ലാ കളക്ടറുടെ ഓരോ ഗതികേട് എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ബോണ്‍ പഠിപ്പിസ്റ്റാണെന്ന് തോന്നുന്നു എന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: sabarinath and divya s iyer son doesnt want holiday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented