കാമുകിയുടെ പേരില്‍ ജിംനാസ്റ്റിക്‌സ് ഫെസ്റ്റിവല്‍; ഇത് പുതിന്റെ സമ്മാനമോ?


കുട്ടികളുടെ സംരക്ഷണം എന്ന ആശയം അടിസ്ഥാനമാക്കി നടത്തിയ ഫെസ്റ്റിവലിന്റെ വീഡിയോ കഴിഞ്ഞ ബുധനാഴ്ച റഷ്യ വണ്‍ ചാനല്‍ പുറത്തുവിട്ടു

അലീന കബയേവയുടെ പഴയ ചിത്രം/ ജിംനാസ്റ്റിക്‌സ് ഫെസ്റ്റിവലിൽ പങ്കെടുത്ത കുട്ടികൾക്കൊപ്പം അലീന | Photo: AFP/ east2west news

ഴിഞ്ഞ മാസം റഷ്യയില്‍ നടന്ന ജിംനാസ്റ്റിക്‌സ് ഫെസ്റ്റിവല്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നു. 'അലീന ഫെസ്റ്റിവല്‍' എന്നു പേരു നല്‍കിയ ജിംനാസ്റ്റിക്‌സ് മേള റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, കാമുകി അലീന കബയേവയ്ക്കായി സംഘടിപ്പിച്ചതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മോസ്‌കോയില്‍ നടന്ന ഈ ഫെസ്റ്റിവലില്‍ മുഖ്യാതിഥിയും അലീനയായിരുന്നു.

നിരവധി കുട്ടികളും ജിംനാസ്റ്റിക്‌സ് താരങ്ങളും മേളയില്‍ പങ്കെടുത്തു. കുട്ടികളുടെ സംരക്ഷണം എന്ന ആശയം അടിസ്ഥാനമാക്കി നടത്തിയ ഫെസ്റ്റിവലിന്റെ വീഡിയോ കഴിഞ്ഞ ബുധനാഴ്ച റഷ്യ വണ്‍ ചാനല്‍ പുറത്തുവിട്ടു. യുക്രൈനില്‍ യുദ്ധം മൂലം കുട്ടികളടക്കമുള്ളവര്‍ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ഈ ഫെസ്റ്റിവല്‍ പ്രഹസനമായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒളിമ്പിക്സില്‍ സ്വര്‍ണ മെഡലുകളടക്കം നിരവധി മെഡലുകള്‍ രാജ്യത്തിനായി നേടിയ, സ്വന്തം പേരില്‍ പോലും മത്സര ഇനമുള്ള റഷ്യന്‍ ജിംനാസ്റ്റിക്സ് താരമാണ് അലീന കബയേവ. റഷ്യയിലെ ഏറ്റവും മെയ് വഴക്കമുള്ള വനിതയെന്നാണ് അവർ അറിയപ്പെടുന്നത്. ആറ് വര്‍ഷത്തോളം പുതിന്റെ യുണൈറ്റഡ് പാര്‍ട്ടിയുടെ എംപിയായിരുന്നു. 2014ല്‍ ആ സ്ഥാനമൊഴിഞ്ഞ് റഷ്യന്‍ ദേശീയമാധ്യമത്തിന്റെ മേധാവിയായി. 2013-ല്‍ ആദ്യഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടിയ പുതിന്‍ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് അലീനയെ വിവാഹം കഴിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.

യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിക്കുന്നതിന് മുന്‍പ് അലീനയെ പുതിന്‍ അതീവ രഹസ്യമായി സ്വിറ്റ്സര്‍ലണ്ടിലെത്തിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിന്റെ അത്യാഡംബര ബംഗ്ലാവില്‍ താമസിക്കുന്ന അലീനയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി സ്വിസ് പൗരന്‍മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights: russian state tv airs bizarre alina gymnastics festival honoring putins rumored lover alina kabaeva

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented