വേദിയില്‍ ഒഴുകിനടന്ന് ബെറേസ്‌ക നര്‍ത്തകിമാര്‍ ; അവിശ്വസനീയം ഈ നൃത്തം


വേദിയൊഴുകി നടക്കുന്നത് പോലെ തോന്നിയ്ക്കുന്ന നൃത്തത്തിന്റെ വീഡിയോ വൈറലാണ്

.

വേദിയിലൊഴുകിയൊഴുകി നടക്കുന്ന നര്‍ത്തകിമാര്‍.വെള്ളത്തിലാണോ വേദിയിലാണോ ഇവര്‍ നൃത്തം ചെയ്യുന്നതെന്ന് സ്ഥലഭ്രമം തോന്നിക്കുന്ന നൃത്തം നിങ്ങള്‍ കണ്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു നൃത്തം ലോകത്തുണ്ട്. റഷ്യയിലെ ബെറേസ്‌ക ഡാന്‍സ് ട്രൂപ്പാണ് ഇത്തരത്തിലൊരു ഡാന്‍സിലൂടെ ലോകത്തെയാകെ അമ്പരിപ്പിച്ചിരിക്കുന്നത്.

വേദിയൊഴുകി നടക്കുന്നത് പോലെ തോന്നിയ്ക്കുന്ന നൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. റഷ്യയിലെ നാടോടി നർത്തകരുടെ വീഡിയോയാണ് വൈറലായത്. സോവിയറ്റ് യൂണിയന്‍ 21-ാം നൂറ്റാണ്ടിലാണ് ബെറേസ്‌ക ഡാൻസ് ഒരു നൃത്തരൂപമായി വികസിക്കുന്നത്. റഷ്യയിലെ നാടോടി നർത്തകരായ സ്ത്രീകളുടെ ഗ്രൂപ്പാണ് ബെറേസ്‌ക ഡാന്‍സ് അവതരിപ്പിക്കുന്നത്. വേദിയില്‍ പ്രത്യേകരീതിയിലുള്ള ചെറിയ കാല്‍ചുവടുകള്‍ വെച്ചുവെച്ചാണ് അവര്‍ ഒഴുകുന്ന പ്രതീതിയുള്ള നൃത്തം അവതരിപ്പിക്കുന്നത്.



ദ ന്യൂയോര്‍ക്ക് ടൈസിന്റെ റിപ്പോര്‍ട്ട് പ്രകാരം 1048-കളില്‍ റഷ്യന്‍ ഡാന്‍സറും കോറിയോഗ്രാഫറുമായ നദേഷ്ജ നദേജ്ടിനയാണ് നീളമുള്ള വസ്ത്രമിട്ട് വേദിയിലൂടെ ഒഴുകിനടക്കുന്ന ഈ നൃത്തരൂപത്തിന് പ്രസിദ്ധി നല്‍കിയത്. നൃത്തം കാണുന്നവരെല്ലാം അത്ഭുതപ്പെട്ടുപോകുന്നത് ഇവരെങ്ങനെയാണ് ഇത്തരത്തില്‍ നൃത്തം ചെയ്യുന്നതെന്ന് ആലോചിച്ചാണ്. ഇങ്ങനെ തികച്ചും കഠിനമായ നൃത്തം ചെയ്യുമ്പോഴും പുഞ്ചിരി തൂകിയ മുഖത്തോടെയാണ് ഓരോ നര്‍ത്തകിമാരും സദസിനു നേരെ നോക്കുന്നത്.

കാല്‍വെപ്പുകളുടെ ബുദ്ധിമുട്ട് വകവെയ്ക്കാതെ, സന്തോഷം നിറഞ്ഞ മുഖത്തോടെയാണവർ നൃത്തം ചെയ്യുന്നത്. ഡാന്‍സ് വീഡിയോ കണ്ട് ഞെട്ടിപ്പോയ നിരവധിപേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.

Content Highlights: Russian Berezka Dancers ,Float , dance viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented