ആവേശ മത്സരമൊരുക്കി ഇന്ത്യന്‍ വനിതകള്‍; നഖം കടിച്ച് മൊബൈലില്‍ കളി കണ്ട് രോഹിതും ടീമും


സ്വര്‍ണം തലനാരിഴക്ക് നഷ്ടപ്പെട്ടെങ്കിലും വെള്ളിത്തിളക്കത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. 

ഇന്ത്യൻ വനിതാ ടീമിന്റെ മത്സരം കാണുന്ന പുരുഷ ടീം/ വനിതാ ടീം വിജയാഘോഷത്തിൽ | Photo: instagram/ indian women cricket team

ഇന്ത്യയുടെ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന മിതാലി രാജിനെ 'ലേഡി തെണ്ടുല്‍ക്കര്‍' എന്നു വിശേഷിപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. മിതാലി സ്വന്തം പേരില്‍ അറിയപ്പെടുന്നു, ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് സ്വന്തമായി മേല്‍വിലാസവുമുണ്ടായിരിക്കുന്നു.

ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനലിലും അത്തരം ഒരു മനോഹര നിമിഷമുണ്ടായി. അവസാന ഓവറുകളില്‍ ആവേശം നിറഞ്ഞ മത്സരം ഇന്ത്യന്‍ പുരുഷ ടീം കൂട്ടം കൂടിനിന്ന് മൊബൈല്‍ ഫോണില്‍ കാണുന്നതായിരുന്നു ആ കാഴ്ച്ച.

ഈ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.'എഡ്ജ്ബാസ്റ്റണില്‍ നഖം കടിച്ചുപോകുന്ന ആവേശം. ഇന്ത്യന്‍ പുരുഷ ടീം വനിതകളുടെ മത്സരം കാണുന്നു' എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. നിമിഷനേരത്തിനുള്ളില്‍ ഇതു വൈറലാകുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ വനിതകളോട് ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. അവസാന രണ്ടു ഓവറുകളില്‍ നാല് വിക്കറ്റ് ശേഷിക്കെ 17 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഓസീസ് ബൗളര്‍മാരായ മേഗന്‍ സരട്ടും ജെസ് ജോണ്‍സണും ഇന്ത്യന്‍ വനിതകളെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇതോടെ സ്വര്‍ണം തലനാരിഴക്ക് നഷ്ടപ്പെട്ടെങ്കിലും വെള്ളിത്തിളക്കത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.

Content Highlights: rohit sharma and co following womens team commonwealth games cricket final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented