സുപ്രിയയും രോഹൻ ബൊപ്പണ്ണയും | Photo: twitter/ AP
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബ്ള്‍സ് ഫൈനലിലെത്തി സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഏറെ കാലത്തിന് ശേഷമാണ് ഇരുവരും ഒരു ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ചത്. എന്നാല്‍ കലാശക്കളിയില്‍ ബ്രസീല്‍ ജോഡിയോട് അടിതെറ്റിയതോടെ അവര്‍ക്ക് കിരീടം നേടാനായില്ല. ഈ മത്സരത്തോടെ സാനിയ ഗ്രാന്‍സ്ലാം യാത്രയ്ക്ക് വിരാമമിടുകയും ചെയ്തു.
ഈ മത്സരം കാണാന്‍ സാനിയയുടേയും ബൊപ്പണ്ണയുടേയും കുടുംബം മെല്‍ബണില്‍ എത്തിയിരുന്നു. ഗാലറിയില്‍ ഇരുവരേയും പ്രോത്സാഹിപ്പിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രവും പുറത്തുവന്നു. ഇതിന് പിന്നാലെ ബൊപ്പണ്ണയുടെ ഭാര്യ സുപ്രിയ അണ്ണയ്യയുടെ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.
സുപ്രിയയുടെ ചിത്രം പങ്കുവെച്ച് ഒരു ആരാധിക ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 'ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ' എന്നായിരുന്നു ട്വീറ്റ്. ഇതിന് മറുപടിയുമായി ബൊപ്പണ്ണും ട്വീറ്റ് ചെയ്തു. 'ഞാന്‍ ഇതിനോട് യോജിക്കുന്നു' എന്നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ മറുപടി.
മകള്‍ ത്രിദയോടൊപ്പമാണ് സുപ്രിയ ഫൈനല്‍ കാണാനെത്തിയത്. മത്സരശേഷം ബൊപ്പണ്ണയും മകളും കോര്‍ട്ടില്‍ നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു. കര്‍ണാടകയിലെ കൂര്‍ഗില്‍ ജനിച്ച ബൊപ്പണ്ണ 2012-ലാണ് സുപ്രിയയെ വിവാഹം കഴിക്കുന്നത്.
Content Highlights: rohan bopannas response goes viral after a fan calls his wife most beautiful woman ever
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..