തന്റെ മരണശേഷം മറ്റൊരാളെ കണ്ടെത്തണമെന്ന് ഭര്‍ത്താവ്; സങ്കല്‍പിക്കാന്‍ പോലുമാകുന്നില്ലെന്ന് ഭാര്യ


റോബിനെ നീന്താൻ സഹായിക്കുന്ന ഭാര്യ ലിൻഡ്‌സേ | Photo: instagram/ rob burrow

'അറിഞ്ഞതും കേട്ടതും ഒന്നുമല്ല, ജീവിതം കൊണ്ട് നീ കാട്ടിത്തന്നതാണ് പ്രണയം'- ഇംഗ്ലീഷുകാരിയായ ഭാര്യ ലിന്‍ഡ്‌സേ ബറോ തന്റെ നേരെ ഒരു ഓട്ടോഗ്രാഫ് നീട്ടുകയാണെങ്കില്‍ ഭര്‍ത്താവായ റോബ് ബറോ അതില്‍ കുറിയ്ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാകും ഇത്. ജീവിതത്തിന്റേയും മരണത്തിന്റേയും നൂല്‍പാലത്തിലൂടെ റോബ് സഞ്ചരിക്കുമ്പോഴും കൈവിടാതെ മുറുകെപ്പിടിച്ചിരിക്കുയാണ് ലിന്‍ഡ്‌സേ.

ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ റഗ്ബി ലീഗ് ടീമായ ലീഡ്‌സ് റൈനോസിന്റെ ഇതിഹാസ താരമായിരുന്നു റോബ് ബറോ. എട്ടോളം സൂപ്പര്‍ ലീഡ് ഗ്രാന്‍ഡ് ഫൈനല്‍ വിജയങ്ങളാണ് റോബിന്റെ നേതൃത്വത്തില്‍ ലീഡ്‌സ് റൈനോസ് സ്വന്തമാക്കിയത്.എന്നാല്‍ 2019-ല്‍ റോബിന്റെ ജീവിതം മാറിമറിഞ്ഞു. നാഡീവൂഹ്യത്തെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം സ്ഥിരീകരിച്ചതോടെ റോബിന്‍ റഗ്ബിയില്‍ നിന്ന് വിരമിച്ചു. പതിയെ ജീവിതം ചക്രക്കസേരയിലേക്ക് ഒതുങ്ങി. ഇപ്പോള്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. കണ്ണുകളാല്‍ നിയന്ത്രിക്കുന്ന കീബോര്‍ഡ് ഉപയോഗിച്ചാണ് ഈ 40-കാരന്‍ ആശയവിനിമയം നടത്തുന്നത്.

എന്നാല്‍ ഇതൊന്നും ഭാര്യ ലിന്‍ഡ്‌സേയെ തളര്‍ത്തിയില്ല. ജീവിതം ദുരിതപൂര്‍ണമാകുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടാതെ അവര്‍ റോബിന് കരുത്ത് പകര്‍ന്നു. ഭര്‍ത്താവിന്റേയും മൂന്നു മക്കളുടേയും കാര്യങ്ങളെല്ലാം നോക്കുന്ന ലിന്‍ഡ്‌സേ ഫിസിയോതെറാപിസ്റ്റായും ജോലി ചെയ്യുന്നുണ്ട്.

ജീവിതത്തിലെ സൂപ്പര്‍ വുമണ്‍ ആയ ഭാര്യ തന്റെ മരണശേഷം ഒറ്റയ്ക്കാകരുതെന്നാണ് റോബിന്റെ ആഗ്രഹം. തന്റെ മരണശേഷം മറ്റൊരാളെ കണ്ടെത്തണമെന്ന് തന്നോട് റോബ് എപ്പോഴും പറയുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നല്‍കിയ അഭിമുഖത്തില്‍ ലിന്‍ഡ്‌സേ പങ്കുവെയ്ക്കുന്നു. 'റോബിന്റെ ഈ അഭ്യര്‍ഥന എന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ എനിക്ക് സങ്കല്‍പിക്കാന്‍ പോലും ആകുന്നില്ല.' ലിന്‍ഡ്‌സേ പറയുന്നു.

ഇനി റോബ് രണ്ട് വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ മൂന്നു വര്‍ഷം മുമ്പ് പറഞ്ഞത്. എന്നാല്‍ തന്റെ മൂന്ന്‌ മക്കളും വളരുന്നത് കാണാന്‍ താന്‍ ഇനിയും കുറേ കാലം ജീവനോടെയുണ്ടാകുമെന്ന് റോബ് പറയുന്നു. ഈ ആത്മവിശ്വാസമാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നതും. മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ കുറിച്ച് അവബോധം പകരുന്നതിനുള്ള പരിശ്രമങ്ങള്‍ റോബിന് 'മോസ്റ്റ് എക്‌സലന്‍ഡ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ 2021' പുരസ്‌കാരവും നേടിക്കൊടുത്തു.

2006-ലാണ് ഇരുവരും വിവാഹിതരായത്. റോബിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ലിന്‍ഡ്‌സേ. നൃത്തക്ലാസില്‍ എന്നും ഇരുവരും ഒരുമിച്ചു പോകാറുണ്ടായിരുന്നു. സഹോദരി വഴി റോബ് ലിന്‍ഡ്‌സേയെ പരിചയപ്പെടുകയും ആ ബന്ധം പ്രണയത്തിലേക്ക് വളരുകയുമായിരുന്നു.


Content Highlights: rob burrow asks wife lindsey burrow to find someone else after he dies here is how she reacts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented