'മിസ്റ്റര്‍ ആര്‍പി' മണിക്കൂറുകളോളം കാത്തിരുന്നെന്ന് ഉര്‍വശി; 'എന്നെ വെറുതേ വിടൂ സഹോദരി'എന്ന് പന്ത്


ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശി റൗട്ടാലയുടെ പരാമര്‍ശങ്ങള്‍

ഋഷഭ് പന്തും ഉർവശി റുട്ടേലയും | Photo: instagram/ rishabh pant | UNI Comyan

ബോളിവുഡ് നടി ഉര്‍വശി റൗട്ടാലയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമാകും മുമ്പായിരുന്നു ഈ പ്രണയമെന്നും പിന്നീട് ഇരുവരും വഴിപിരിഞ്ഞെന്നും ആ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ഇരുവരേയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഐപിഎല്‍ കാണാനെത്തിയ ഉര്‍വശിയുടെ ചിത്രം പോസ്റ്റ് ചെയ്ത് 'ഇന്ന് ഋഷഭ് പന്ത് ഫോമിലെത്തും' എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇപ്പോള്‍ ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉര്‍വശി ഋഷഭ് പന്തിനെ പരാമര്‍ശിച്ചതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണം. പന്തിന്റെ പേര് നടി പറഞ്ഞില്ലെങ്കിലും 'മിസ്റ്റര്‍ ആര്‍പി' എന്നാണ് താരം വിശേഷിപ്പിച്ചത്. ഹോട്ടല്‍ ലോബിയില്‍ ആര്‍പി എന്നൊരാള്‍ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും എന്നാല്‍ തിരക്കുമൂലം അദ്ദേഹത്തെ കാണാനായില്ലെന്നുമാണ് ഉര്‍വശി അഭിമുഖത്തില്‍ പറഞ്ഞത്.

ഈ വാക്കുകള്‍ ചര്‍ച്ചയായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരണവുമായി പന്തും രംഗത്തെത്തി. 'വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ആളുകള്‍ നുണ പറയുന്നതു കാണുമ്പോള്‍ തമാശ തോന്നുന്നു. കേവലം പ്രശസ്തിക്കുവേണ്ടിയാണിത്. പേരിനും പ്രശസ്തിക്കും വേണ്ടി ആളുകള്‍ ദാഹിക്കുന്നതുകാണുമ്പോള്‍ സങ്കടം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ'- ഇന്‍സ്റ്റാ സ്‌റ്റോറിയില്‍ പന്ത് കുറിച്ചു. 'എന്നെ വെറുതേ വിടൂ സഹോദരി, നുണ പറയുന്നതിന് ഒരു പരിധിയുണ്ട' എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഈ കുറിപ്പിനൊപ്പമുണ്ട്. എന്നാല്‍ പിന്നീട് ഈ ഇന്‍സ്റ്റാ സ്റ്റോറി പന്ത് ഡിലീറ്റ് ചെയ്തു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ പരാമര്‍ശങ്ങള്‍. 'ഞാന്‍ വാരണസിയില്‍ ഷൂട്ടിങ്ങിലായിരുന്നു. അതിനിടയില്‍ ഡല്‍ഹിയില്‍ ഒരു ഷോ ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് വാരണസിയില്‍ നിന്ന് നേരെ ഡല്‍ഹിയിലേക്ക് വിമാനം കയറി. അവിടെ ഒരു ദിവസം മുഴുവന്‍ ഷൂട്ടിങ്ങുണ്ടായിരുന്നു. രാത്രിയിലാണ് വാരണസിയില്‍ തിരിച്ചെത്തിയത്. അതിനിടയിലാണ് ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്നും ഹോട്ടല്‍ ലോബിയുണ്ടെന്നും ജീവനക്കാരന്‍ വന്നു പറഞ്ഞത്. എന്നാല്‍ ആകെ ക്ഷീണിതയായ ഞാന്‍ അവരെ കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. ഉറങ്ങിയതുമാത്രമേ എനിക്ക് ഓര്‍മയുള്ളു. അടുത്ത ദിവസം രാവിലെ ഫോണെടുത്തു നോക്കിയപ്പോള്‍ അതില്‍ 17 മിസ്സ്ഡ് കോള്‍. എനിക്ക് എന്തോ കുറ്റബോധം തോന്നി. അത്രയും നേരം കാത്തിരുന്നിട്ടും ഞാന്‍ കാണാന്‍ പോയില്ലല്ലോ. ഞാന്‍ ഉടനെത്തന്നെ അദ്ദേഹത്തെ വിളിച്ചു. ഇനി മുംബൈയില്‍ വരുമ്പോള്‍ കാണാം എന്ന് അറിയിച്ചു. അങ്ങനെ മുംബൈയില്‍ ഞങ്ങള്‍ കണ്ടുമുട്ടുകയും ചെയ്തു.' ഉര്‍വശി പറയുന്നു.

അഭിമുഖത്തിനിടെ 'ആര്‍പി' ആരാണെന്ന് വെളിപ്പെടുത്താമോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ താത്പര്യമില്ലെന്നാണ് ഉര്‍വശി മറുപടി നല്‍കുന്നത്.

Content Highlights: rishabh pant and urvashi rautela controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented