റിമി ടോമിയും അമ്മയും | Photo: youtube/ rimi tomy
കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചതിന്റെ രസകരമായ വീഡിയോ പങ്കുവെച്ച് ഗായിക റിമി ടോമി. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം സായാഹ്നത്തില്‍ ഒരുമിച്ചുകൂടിയതിന്റെ വീഡിയോയാണ് റിമി യുട്യൂബ് ചാനലില്‍ പങ്കുവെച്ചത്.
വീഡിയോയില്‍ റിമിയുടെ അമ്മ റാണി, സഹോദരി റീനു, സഹോദരിയുടെ മക്കളായ കുട്ടാപ്പി, കുട്ടിമണി എന്നിവരാണുള്ളത്. ചായയും പലഹാരങ്ങളുമായി ടെറസിലാണ് ഇവര്‍ ഒത്തുകൂടിയത്.
സഹോദരിയുടെ മകള്‍ തന്നെ 'അമ്മ' എന്നാണ് വിളിക്കുന്നതെന്ന് റിമി വീഡിയോയില്‍ പറയുന്നു. 'കുട്ടിമണി എന്റെ മകളാണെന്ന് നിനക്ക് അറിയാമോ? വൈകാതെ നീ അത് അറിയും' എന്ന് തമാശയായി സഹോദരിയോട് റിമി പറയുന്നുണ്ട്. കുട്ടാപ്പിയുടെ പാട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമ്മയുമായുള്ള റിമിയുടെ സൗഹൃദസംഭാഷണമാണ് ഈ വീഡിയോയിലെ ഏറ്റവും രസകരമായ ഭാഗം. അമ്മ ധരിച്ചിരിക്കുന്ന ചുരിദാര്‍ കണ്ട് അത് തന്റേതാണോ എന്ന് റിമി ചോദിക്കുന്നുണ്ട്. 'നിന്റെ ചുരിദാറില്‍ എന്റെ കൈ പോലും കേറൂല്ല' എന്നാണ് അമ്മ ഇതിന് മറുപടി നല്‍കുന്നത്.
അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പരിപ്പുവട കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്താണ് പരിപ്പുവട ഇത്ര ഇഷ്ടമാകാന്‍ കാരണം എന്ന് റിമി ചോദിക്കുമ്പോള്‍ അത് പരിപ്പായതുകൊണ്ട് എന്നാണ് അമ്മയുടെ രസകരമായ മറുപടി.
Content Highlights: rimi tomy shares evening time with family members
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..