റാവിയത്തുമ്മയ്ക്ക് ഇനി പറയാം, ഇന്ത്യ എന്റെ രാജ്യമാണ്...


2002-ൽ ഖത്തറിൽ വെച്ച് കയ്പമംഗലം ചളിങ്ങാട് സ്വദേശി അമ്പലത്തുവീട്ടിൽ ജമാലുദ്ദീൻ വിവാഹം കഴിച്ചതോടെയാണ് റാവിയത്തുമ്മ കേരളത്തിലെത്തിയത്.

റാവിയത്തുമ്മയ്ക്ക് ജില്ലാ കളക്ടർ ഹരിത വി. കുമാർ ഇന്ത്യൻ പൗരത്വരേഖ കൈമാറുന്നു

കയ്പമംഗലം: ആറു കൊല്ലമായി ‘സ്വന്തം’ രാജ്യമില്ലാതിരുന്ന റാവിയത്തുമ്മയ്ക്ക് ഇനി അഭിമാനത്തോടെ പറയാം, ഇന്ത്യ എന്റെ രാജ്യമാണെന്ന്. റേഷൻ കാർഡിൽ, വോട്ടർ പട്ടികയിൽ പേരുണ്ടാവുമല്ലോ എന്ന ആഹ്ലാദത്തിലാണ് 50 വയസ്സുള്ള ഈ മുൻ ശ്രീലങ്കക്കാരി. ഇനി ആധാർ കാർഡ് വേണം. പിന്നെ, പാസ്പോർട്ട് കിട്ടിയിട്ടു വേണം 15 കൊല്ലത്തിനു ശേഷം സ്വന്തം മാതാപിതാക്കളെ ചെന്നു കാണാൻ.

2002-ൽ ഖത്തറിൽ വെച്ച് കയ്പമംഗലം ചളിങ്ങാട് സ്വദേശി അമ്പലത്തുവീട്ടിൽ ജമാലുദ്ദീൻ വിവാഹം കഴിച്ചതോടെയാണ് റാവിയത്തുമ്മ കേരളത്തിലെത്തിയത്. 2006 മുതൽ കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് ഇപ്പോൾ 17 വയസുള്ള ഒരു മകളുണ്ട്.

2014-ൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചതോടെ ശ്രീലങ്കൻ പൗരത്വം റദ്ദാക്കി. ഇന്ത്യൻ പൗരത്വം കിട്ടാൻ വൈകുകയും ചെയ്തു. അതോടെ ശ്രീലങ്കയിലുള്ള മാതാപിതാക്കളെ കാണാൻ കഴിയാത്ത വിഷമത്തിലായിരുന്നു ഇവർ. റാവിയത്തുമ്മയ്ക്ക് ജില്ലാ കളക്ടർ ഹരിത വി. കുമാർ ചൊവ്വാഴ്ച വൈകീട്ടാണ് പൗരത്വരേഖ കൈമാറിയത്.

2018-ൽ റാവിയത്തുമ്മയുടെ ഭർത്താവ് ജമാലുദ്ദീൻ മരിച്ചു. ഏഴുമാസം മുമ്പ് മതിലകം സ്വദേശിയായ മറ്റൊരാൾ ഇവരെ പുനർവിവാഹം ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലെ ഖദർവാല ജില്ലയിലെ ഓട്ടോമാവാടി സ്വദേശിയായിരുന്നു റാവിയത്തുമ്മ. ജോലിക്കായി ഖത്തറിലെത്തിയപ്പോഴായിരുന്നു ജമാലുദ്ദീനുമായുള്ള വിവാഹം.

Content highlights: raviyathumma a srilankan native got indian citizenship

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented