രശ്മിക മന്ദാന | Photo: PTI
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപാട് ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. എപ്പോഴും നിറഞ്ഞ ചിരിയോടെ മാത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നടി. എന്നാല്‍ ഈ ചിരിക്ക് പിന്നില്‍ സങ്കടകരമായ ഒരു കഥയുണ്ട്.
കുട്ടിക്കാലത്ത് കരഞ്ഞ് തളര്‍ന്ന ദിവസങ്ങളുണ്ടായിട്ടുണ്ടെന്ന് രശ്മിക ഒരു അഭിമുഖത്തില്‍ പറയുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ രശ്മികയ്ക്ക് വീട്ടില്‍ നിന്ന് മാറി ഹോസ്റ്റലില്‍ താമസിക്കേണ്ടി വന്നു. അന്ന് ആശയവിനിമയത്തില്‍ ഒരുപാട് പ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു അവര്‍. പലപ്പോഴും രശ്മിക പറയുന്നത് കൂട്ടുകാര്‍ക്ക് മനസിലാകില്ല. അതല്ലെങ്കില്‍ അവര്‍ പറയുന്നത് കൂട്ടുകാര്‍ തെറ്റായ രീതിയില്‍ എടുക്കും.
അന്നത്തെ കളിയാക്കലുകളും പരിഹാസങ്ങളും തനിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഹോസ്റ്റല്‍ റൂമില്‍ മണിക്കൂറുകളോളം കരഞ്ഞിരിക്കാറുണ്ടായിരുന്നെന്നും അവര്‍ പറയുന്നു. അന്ന് എല്ലാ കാര്യങ്ങളും അമ്മയെ വിളിച്ചാണ് പറയാറുണ്ടായിരുന്നത്. അന്ന് മുതല്‍ അമ്മയാണ് തന്റെ ശക്തിയെന്നും നട്ടെല്ലെന്നും രശ്മിക പറയുന്നു. എപ്പോഴും പുഞ്ചിരിയോടെ കാര്യങ്ങള്‍ നേരിടാന്‍ പഠിപ്പിച്ചതെന്ന് അമ്മയാണെന്നും അഭിമുഖത്തില്‍ രശ്മിക കൂട്ടിച്ചേര്‍ക്കുന്നു.
സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കൊപ്പം അഭിനയിച്ച രശ്മികയുടെ ബോളിവുഡ് ചിത്രം മിഷന് മഞ്ജു ഈ അടുത്താണ് റിലീസ് ആയത്. ഇനി പുഷ്പ 2 ആണ് രശ്മികയുടെ പുറത്തിറങ്ങാനുള്ള ചിത്രം. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ അല്ലു അര്‍ജുനായിരുന്നു രശ്മികയുടെ നായകന്..
Content Highlights: rashmika mandanna reveals she had communication issues as a child, used to cry for hours in her room
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..