രൺവീർ സിങ്ങും മിമി ചക്രവർത്തിയും | Photo: https://www.papermag.com/ mimichakraborty
നടന് രണ്‍വീര്‍ സിങ്ങിന്റെ നൂഡ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പേപ്പര്‍ എന്ന മാഗസിനു വേണ്ടിയാണ് രണ്‍വീര്‍ നഗ്നനനായത്.
70-കളിലെ പോപ് താരം ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. തന്റെ സിനിമകളേക്കുറിച്ചും ഫാഷന്‍ സങ്കല്പ്പങ്ങളേക്കുറിച്ചും രണ്‍വീര്‍ പറയുന്ന അഭിമുഖവും മാഗസിനില്‍ ഉണ്ട്. ആഷിഷ് ഷായാണ് ഫോട്ടോഗ്രാഫര്‍.
മാഗസിന് പുറത്തിറങ്ങിയതിനു പിന്നാലെ ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ പല പ്രശസ്തരും തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തിയുടെ പ്രതികരണമാണ്.
ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് മിമി ചക്രവര്‍ത്തി ചോദിക്കുന്നത്.
'രണ്‍വീര്‍ സിങ്ങിന്റെ ഫോട്ടോഷൂട്ട് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ പൊട്ടിത്തെറിച്ചു. എത്ര വേഗമാണ് അതു തരംഗമായത്. പലരും 'ഹോട്ട്' എന്ന് സൂചിപ്പിക്കുന്ന ഫയര്‍ ഇമോജികള്‍ കമന്റ് ചെയ്തു. രണ്‍വീറിന് പകരം ഒരു സ്ത്രീയാണെങ്കില്‍ ഇതേ മനോഭാവം തന്നെയാകുമോ സമൂഹത്തിനുണ്ടാകുക. നിങ്ങള്‍ അവളുടെ വീട് കത്തിക്കുയും അവള്‍ക്കെതിരേ പ്രതിഷേധ റാലികള്‍ നടത്തുകയും വധഭീഷണി മുഴക്കുകയും അവളെ അപമാനിക്കുകയും ചെയ്യില്ലേ?'-മിമി ട്വീറ്റില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..