'എനിക്കൊരു ചുംബനം നല്‍കാനുള്ള സമയമാണിത്';  ദീപികയോട് രണ്‍വീര്‍


ദീപിക പദുക്കോണും രൺവീർ സിങ്ങും | Photo: instagram/ deepika padukone

ബോളിവുഡിലെ താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018-ല്‍ ഇറ്റലിയില്‍വെച്ച് ഇരുവരും വിവാഹിതരായി.

ഇപ്പോഴിതാ ദീപികയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ക്യാമറയെ നോക്കി കണ്ണ് ചിമ്മുന്ന ഒരു വീഡിയോയാണ് ദീപിക പങ്കുവെച്ചത്. 'ഇറ്റ്‌സ് ടൈം റ്റു ലുക്ക് ഈസ്റ്റ്' എന്നും വീഡിയോയില്‍ എഴുതിയിരിന്നു. സ്‌റ്റേ ട്യൂൺഡ്‌ എന്ന ഹാഷ്ടാഗോടും ഇതിനൊപ്പം ദീപിക ചേര്‍ത്തിട്ടുണ്ട്.



ഇതിന് പിന്നാലെ ഇത് എന്താണ് സംഭവം എന്ന് ചോദിച്ച് ആരാധകര്‍ കമന്റുമായെത്തി. പുതിയ സിനിമയുടെ പേര് ആണോ അതോ പുതിയ ബിസിനസ് എന്തെങ്കിലും തുടങ്ങുന്നുണ്ടോ എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

എന്നാല്‍, ഇതെല്ലാം അപ്രസക്തമാക്കി രണ്‍വീര്‍ സിങ്ങിന്റെ കമന്റ് ഈ പോസ്റ്റിന് താഴെയെത്തി. 'എനിക്ക് ചുംബനം നല്‍കാനുള്ള സമയമാണ് ഇത്' എന്നായിരുന്നു രണ്‍വീറിന്റെ കമന്റ്. 13,000-ത്തോളം പേരാണ് ഈ കമന്റ് മാത്രം ലൈക്ക് ചെയ്തത്. അഞ്ചര ലക്ഷത്തോളം ആളുകല്‍ ദീപികയുടെ പോസ്റ്റും ലൈക്ക് ചെയ്തു.

Content Highlights: ranveer singhs flirty comment on deepika padukones post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented