ദീപിക പദുക്കോൺ രൺവീർ സിങ്ങിനും അമ്മ ഉജ്ജ്വല പദുക്കോണിനുമൊപ്പം | Photo: instagram/ ranveer singh/ deepika padukone
എപ്പോഴും ഫാഷന്‍ കോളങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് രണ്‍വീര്‍ സിങ്ങ്. പല ഫാഷനിസ്റ്റുകളുടേയും നെറ്റി ചുളിക്കുന്ന തരത്തിലുള്ള
വസ്ത്രങ്ങളാണ് രണ്‍വീര്‍ ധരിക്കാറുള്ളത്. ഈ വ്യത്യസ്തത തന്നെയാണ് താരത്തെ മറ്റു നടന്മാരില് നിന്നും വേറിട്ടുനിര്‍ത്തുന്നതും.
എന്നാല്‍ രണ്‍വീറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ദീപികാ പദുക്കോണിന്റെ ബാംഗ്ലൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ ഈ ഫാഷനെല്ലാം രണ്‍വീര്‍ ഒഴിവാക്കും. വെള്ള ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് ബാംഗ്ലൂരില്‍ എത്താറുള്ളതെന്ന് രണ്‍വീര്‍ പറയുന്നു. സംവിധായകന് കരണ്‍ ജോഹര്‍ അവതാകരനായ 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു രണ്‍വീര്‍.
'എന്റെ വീട്ടില്‍ ഇപ്പോള്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ രണ്ടു അലമാരകളുണ്ട്. ഒന്നില്‍ ഞാന്‍ സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളാണുള്ളത്. മറ്റൊന്നില്‍ ദീപികയുടെ വീട്ടില്‍ പോകുമ്പോള്‍ ധരിക്കാനുള്ള വെള്ള ടീ ഷര്‍ട്ടും നീല ജീന്‍സുകളും.' രണ്‍വീര്‍ പറയുന്നു.
ദീപികയുടെ അച്ഛനും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണിനേയും ഭാര്യ ഉജ്ജ്വല പദുക്കോണിനേയും കുറിച്ചും രണ്‍വീര്‍ മനസുതുറന്നു. 'തുടക്കത്തില്‍ അവര്‍ കിളി പോയ അവസ്ഥയിലായിരുന്നു. ഇത് ആരാണ്? ഇത് എന്താണ്? എന്ന തരത്തിലുള്ള ചോദ്യഭാവങ്ങളായിരുന്നു എപ്പോഴും. പ്രത്യേകിച്ച് ദീപികയുടെ അമ്മ. എന്നെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാം ശരിയായി. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ എല്ലാവരുടേയും സമീപനത്തില്‍ മാറ്റമുണ്ടാക്കി. ഇപ്പോള്‍ എന്റെ അമ്മയെപ്പോലെ തന്നെയാണ് ദീപികയുടെ അമ്മയും'-രണ്‍വീര്‍ പറയുന്നു.
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത രാം ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. ആറു വര്‍ഷത്തെ പ്രണയബന്ധത്തിന് ശേഷം 2018-ല്‍ ഇറ്റലിയില്‍വെച്ച് ഇരുവരും വിവാഹിതരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..