'എനിക്ക് വീട്ടില്‍ തിരിച്ചുവരേണ്ട,അറിയുന്ന ആള്‍ക്കാരെ കാണണ്ട'; രഞ്ജിനി ഹരിദാസ് പറയുന്നു


രഞ്ജിനി ഹരിദാസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്ന്

റെ ആരാധകരുള്ള നടിയും അവതാരകയുമാണ് രഞ്ജിനി ഹരിദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം രഞ്ജിനി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സഹോദരന്റെ വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ മാനസികാരോഗ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രഞ്ജിനി. ഡെയ്‌ലി വ്‌ളോഗ് വീഡിയോയിലാണ് രഞ്ജിനി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പട്ടി നക്കിയ ജീവിതം പോലെയാണ് ഇപ്പോഴത്തെ തന്റെ അവസ്ഥയെന്നും മിഡ് ലൈഫ് ക്രൈസിസിലൂടെയാണ് കടന്നുപോകുന്നതെന്നും രഞ്ജിനി വീഡിയോയില്‍ പറയുന്നു.

'പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല. അത്രയും സട്രെസ് നിറഞ്ഞ ഒരു അവസ്ഥയാണ് ഇപ്പോള്‍. എന്താണ് നടക്കുന്നത്, എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടില്‍ തിരിച്ചുവരേണ്ട. എപ്പോഴും യാത്രകള്‍ ചെയ്യണം. അറിയുന്ന ആള്‍ക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അത് എന്താണെന്ന് വിശദീകരിക്കാന്‍ അറിയില്ല. ഞാന്‍ അതിനെ കുറിച്ച് ഗവേഷണം നടത്തി. ഒന്നെങ്കില്‍ ഡിപ്രഷന്‍. അതല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാന്‍ കുറേ വായിച്ചപ്പോള്‍ മിഡ് ലൈഫ് ക്രൈസിസിനു്‌ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തില്‍ ഒന്നും അച്ചീവ് ചെയ്തിട്ടില്ല എന്നൊക്കെ തോന്നുന്നു.'-വീഡിയോയില്‍ രഞ്ജിനി പറയുന്നു.


Content Highlights: ranjini haridas opens up about her mid life crisis and mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented