രൺബീർ കപൂറും ആലിയ ഭട്ടും | Photo: instagram/ ranbirkapoor143
പ്രണയങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് രണ്‍ബീര്‍ കപൂര്‍. കത്രീന കൈഫും ദീപികാ പദുക്കോണുമെല്ലാം രണ്‍ബീറിന്റെ മുന്‍ കാമുകിമാരാണ്. എന്നാല്‍ ഒടുവില്‍ രണ്‍ബീര്‍ വിവാഹം ചെയ്തത് ആലിയ ഭട്ടിനേയാണ്. കൗമാരകാലം മുതല്‍ രണ്‍ബീറിന്റെ ഫാന്‍ ഗേള്‍ ആയിരുന്നു ആലിയ.
ഇപ്പോള്‍ ഇരുവരും ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രവും റിലീസിന് അടുത്തിരിക്കുകയാണ്. നിലവില്‍ ബ്രഹ്മാസ്ത്രയുടെ പ്രൊമോഷണല്‍ പരിപാടികളുടെ തിരക്കിലാണ് ആലിയയും രണ്‍ബീറും.
ഇങ്ങനെയൊരു പ്രൊമോഷണല്‍ പരിപാടിക്കിടെ രണ്‍ബീര്‍ ആലിയക്കെതിരേ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മറ്റു സിനിമകള്‍ പോലെ ബ്രഹ്മാസ്ത്ര എന്തുകൊണ്ട് പ്രൊമോട്ട് ചെയ്യുന്നില്ല എന്നായിരുന്നു ഈ പരിപാടിയില്‍ അവതാരകന്റെ ചോദ്യം.
ഇതിന് ആലിയ മറുപടിയും നല്‍കി. 'തീര്‍ച്ചയായും..ഞങ്ങള്‍ ഈ സിനിമയും പ്രൊമോട്ട് ചെയ്യും. ഇനി നിങ്ങളുദ്ദേശിച്ച ചോദ്യം ഞങ്ങള്‍ എല്ലായിടത്തും നിറഞ്ഞുനിന്ന് എന്തുകൊണ്ട് പ്രൊമോട്ട് ചെയ്യുന്നില്ല എന്നാണോ . ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്...' ഈ ഉത്തരം പൂര്‍ത്തായിക്കുന്നതിന് മുമ്പ് രണ്‍ബീര്‍ ഇടപെടുകയായിരുന്നു. ആലിയയുടെ ബേബി ബംപ് ചൂണ്ടിക്കാണിച്ച്..'ചിലരുടെ വയര്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് എനിക്കു കാണാം..' എന്നായിരുന്നു രണ്‍ബീറിന്റെ കമന്റ്. ഇതുകേട്ട് ആലിയ ഞെട്ടുന്നതും രണ്‍ബീര്‍ പുറത്തുതട്ടി തമാശ പറഞ്ഞതാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഇതിനുപിന്നാലെ നിരവധി പേര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതിനെ തമാശയായി കാണാനാകില്ലെന്നും ഗര്‍ഭിണിയാകുന്നതോടെ സ്ത്രീകള്‍ ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും എന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതേ കാര്യം ബന്ധുവായ കരീനയോട് പറയാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
Content Highlights: ranbir kapoors comment about pregnant alia bhatt slammed by internet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..