ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ alia bhatt
കുടുംബവുമൊന്നിച്ചുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. 'ഇത് ഈ വര്‍ഷത്തെ ഏറ്റവും നല്ല സമയമാണ്. ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം'-ചിത്രങ്ങള്‍ക്കൊപ്പം ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഭര്‍ത്താവ് രണ്‍ബീര്‍ കപൂര്‍, സഹോദരി ഷഹീന്‍ ഭട്ട്, അമ്മ സോണി രാസ്ദാന്‍, രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, ബന്ധുവും നടിയുമായ കരിഷ്മ കപൂര്‍ എന്നിവരെയെല്ലാം ചിത്രത്തില്‍ കാണാം. ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് പലരും ആഘോഷത്തിനായി തിരഞ്ഞെടുത്തത്.
ആലിയ ഭട്ടിന് സ്‌നേഹചുംബനം നല്‍കുന്ന രണ്‍ബീറിന്റെ ചിത്രവും ഇതിലുണ്ട്. ആലിയ ചുവപ്പ് കാഫ്ത്താനും രണ്‍ബീര്‍ വെള്ള നിറത്തിലുള്ള ഷര്‍ട്ടുമാണ് അണിഞ്ഞിരിക്കുന്നത്. ക്രിസ്മസ് ട്രീയുടെ പശ്ചാത്തലത്തിലാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തത്.
നവംബര്‍ ആറിനാണ് രണ്‍ബീറിനും ആലിയയ്ക്കും മകള്‍ പിറന്നത്. ആലിയ തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. റാഹ എന്നാണ് മകളുടെ പേര്. കഴിഞ്ഞ ദിവസം പ്രസവശേഷമുള്ള വര്‍ക്ക്ഔട്ട് ചിത്രവും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: ranbir kapoor kissing wife alia bhatt on the cheek at their christmas celebrations at home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..