ആലിയ ഭട്ടും രൺബീർ കപൂറും | Photo: instagram/ alia bhatt
വിവാഹശേഷം രണ്‍ബീര്‍ കപൂറിന്റെ കുടുംബവുമൊത്തുള്ള ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. അണുകുടുംബത്തില്‍നിന്ന് കൂട്ടുകുടുംബത്തിലേക്കെത്തിയ അവസ്ഥയായിരുന്നെന്നും കപൂര്‍ കുടുംബം എല്ലാ വിശേഷങ്ങളും ആഘോഷമാക്കാറുണ്ടെന്നും ആലിയ പറയുന്നു. രണ്‍ബീര്‍ 'പാരമ്പര്യവാദി'യാണെന്നും വിവാഹസമയത്ത് പൂജകളെല്ലാം വളരെ കൃത്യമായി ചെയ്തുവെന്നും ആലിയ പറയുന്നു.
സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു ആലിയ. നടന്‍ രണ്‍വീര്‍ സിങ്ങും ആലിയക്കൊപ്പമുണ്ടായിരുന്നു.
'ഞാന്‍ ജീവിച്ചിരുന്നത് എന്റേ അമ്മയുടേയും അച്ഛന്റേയും ചേച്ചിയുടേയും ഒപ്പമാണ്. ഞങ്ങളുടേത് ഒരു ചെറിയ കുടുംബമാണ്. വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ഒരു ജീവിതമായിരുന്നു. എല്ലാവരും അവരവരുടെ കാര്യങ്ങള്‍ ചെയ്തുപോന്നു. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു ഞങ്ങളുടെ സംസാരം. എന്നാല്‍ കപൂര്‍ കുടുംബത്തില്‍ എത്തിയപ്പോള്‍ എല്ലാം വിപരീതമായി. എല്ലാവരും എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ഇവിടെ ചെയ്യാറുള്ളത്. ഭക്ഷണം കഴിക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാം ഒരുമിച്ചാണ്. അതെല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. കുടുംബവും സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി നിമിഷങ്ങളിലൂടെ ഞാന്‍ കടന്നുപോയി. അതു എനിക്ക് ജീവിതത്തില്‍ ഒരു പുതിയ തലം നല്‍കി.' ആലിയ പറയുന്നു.
Also Read
രണ്‍ബീര്‍ കപൂര്‍ ഒരു 'പാരമ്പര്യവാദി'യാണെന്നും ആലിയ വ്യക്തമാക്കി. വിവാഹസമയത്ത് പൂജാരി പറയുന്ന ഓരോ വാക്കുകളും രണ്‍ബീര്‍ ശ്രദ്ധയോടെ കേട്ടുവെന്നും ഓരോന്നും വിശദീകരിച്ചുതരാന്‍ പൂജാരിയോട് ആവശ്യപ്പെട്ടെന്നും ആലിയ പറയുന്നു. എന്നാല്‍ സൂര്യാസ്തമയം ആകാറായല്ലോയോന്നും ആ സമയത്തു എടുക്കേണ്ട മനോഹരമായ ചിത്രങ്ങള്‍ നഷ്ടപ്പെടുമല്ലോ എന്നുമായിരുന്നു തന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത- ആലിയ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..