ആലിയ ഭട്ടും രൺബീർ കപൂറും | Photo: instagram/ shaheenb/ soni razdan
നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ നവംബര്‍ ആറിന് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. ഈ സന്തോഷവാര്‍ത്ത ആലിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. റാഹ എന്നാണ് മകളുടെ പേര് എന്നും ആലിയ വെളിപ്പെടുത്തി. ഇതിന് പിന്നാലെ പ്രസവശേഷമുള്ള വര്‍ക്ക്ഔട്ട് ചിത്രവും രണ്‍ബീറും കുടുംബാംഗങ്ങളും ഒത്തുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങളും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ ആലിയയും രണ്‍ബീറും തമ്മിലുള്ള ഒരു പ്രണയനിമിഷത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൈയില്‍ മോതിരവുമായി ഒരു കാല്‍മുട്ടില്‍ നിന്നുകൊണ്ട് ആലിയയോട് വിവാഹഭ്യര്‍ഥന നടത്തുന്ന രണ്‍ബീറാണ് ഈ വൈറല്‍ ചിത്രത്തിലുള്ളത്. ഇതു കണ്ട് വികാരാധീനയായി ആലിയ കരയുന്നതും ചിത്രത്തില്‍ കാണാം.
ലോകത്തെ ഏറ്റവും പ്രശസ്ത ദേശീയ ഉദ്യാനമായ കെനിയയിലെ മസായ് മാരയില്‍ നിന്നെടുത്തതാണ് ഈ ചിത്രം. ആലിയയുടെ അമ്മ സോണി രാസ്ദാനാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാം റീലിലൂടെ പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് അവര്‍ ആ റീല്‍ ഡിലീറ്റ് ചെയ്തു.
നേരത്തെ ഇതേ സ്ഥലത്ത് നിന്ന് പകര്‍ത്തിയ മറ്റൊരു ചിത്രം രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ കഴിഞ്ഞ ജൂണില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആലിയ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് നീതു കപൂര്‍ ആ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം' എന്നാണ് ആലിയ ഈ പോസ്റ്റിന് നല്കിയ കമന്റ്. ആലിയയുടെ വിരലില്‍ രണ്‍ബീര്‍ അണിയിച്ച മോതിരവും ആ ചിത്രത്തില്‍ കാണാമായിരുന്നു.
Content Highlights: ranbir kapoor and alia bhatts romantic proposal photo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..