രമേഷ് പിഷാരടിയുടെ മകന്റെ ആദ്യ സ്‌കൂൾ ദിനം | photo: instagram/ ramesh pisharody
ഇളയ മകന്റെ ആദ്യ ദിവസത്തെ സ്‌കൂള്‍ അനുഭവം രസകരമായ വീഡിയോയിലൂടെ അവതരിപ്പിച്ച് സംവിധായനും നടനുമായ രമേഷ് പിഷാരടി. മകനെ ഭാര്യ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. പതിവുപോലെ തമാശ നിറഞ്ഞ ക്യാപ്ഷനും ഈ വീഡിയോക്ക് പിഷാരടി നല്‍കിയിട്ടുണ്ട്.
'പ്രദര്‍ശന സ്‌കൂളുകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇന്ന് മുതല്‍ ദിവസേന 4 ക്ലാസുകള്‍ ബുക്ക് ഉണ്ടായിരിക്കുന്നതാണ്. TIFFIN ബോക്‌സ് ഓഫീസ് തൂക്കിയടി.' എന്നാണ് സ്‌കൂളിലേക്ക് പോകുന്ന വീഡിയോക്ക് പിഷാരടി നല്‍കിയ അടിക്കുറിപ്പ്. കുഞ്ചക്കോ ബോബന്‍, ജ്യോത്സന, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേര്‍ മകന് ആശംസ നേര്‍ന്ന് വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
സ്‌കൂളില്‍ നിന്ന് തിരിച്ചുവരുന്ന വീഡിയോയിലും മനോഹരമായ ക്യാപ്ഷനുണ്ട്. 'ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തു. അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്‌നമായി. പ്രെഡിക്റ്റബ്ള്‍ ആയിരുന്നു.2.5/5' എന്നാണ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കബാലി എന്ന ചിത്രത്തിലെ സംഭാഷണമാണ് ഈ വീഡിയോയുടെ പശ്ചാത്തലം.
ഇന്‍സറ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ക്യാപ്ഷന്‍ എഴുതുന്ന വ്യക്തിയാണ് പിഷാരടി. ക്യാപ്ഷന്‍ സിംഹമെന്നും ക്യാപ്ഷന്‍ രാജാവുമെന്നുമെല്ലാം താരത്തിന് വിളിപ്പേരുണ്ട്.
Content Highlights: ramesh pisharody post first school day of his son
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..