ലണ്ടന്‍ കുസൃതികള്‍; നഞ്ചിയമ്മയുടെ കൈപിടിച്ച് പാട്ടുപാടി ചുവടുവെച്ച് രമേഷ് പിഷാരടി


നഞ്ചിയമ്മ ലണ്ടനിൽ രമേഷ് പിഷാരടിയോടൊപ്പം | Photo: facebook/ pazhaniswamyattappady

ദേശീയ പുരസ്‌കാര ജേതാവായ ഗായിക നഞ്ചിയമ്മയ്‌ക്കൊപ്പം നൃത്തം ചെയ്ത് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ലണ്ടനില്‍ നഞ്ചിയമ്മയ്‌ക്കൊപ്പം പാട്ടുപാടി ചുവടുവെയ്ക്കുന്ന രമേഷ് പിഷാരടിയാണ് വീഡിയോയിലുള്ളത്.

നടനും വനംവകുപ്പ് ഉദ്യോഗസ്ഥനുമായ പഴനിസ്വാമിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'രമേഷ് പിഷാരടിയുടെ ലണ്ടന്‍ കുസൃതികള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ രമേഷ് പിഷാരടിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

യു.കെ.യിലെ മലയാളികള്‍ക്കായി ലൈം ലൈറ്റ് ഒരുക്കിയ സംഗീതപരിപാടിക്കായാണ് നഞ്ചിയമ്മയും രമേഷ് പിഷാരടിയും സംഘവും അവിടെ ത്തിയത്. വെള്ളിയാഴ്ച ലിവര്‍പൂളിലും ശനിയാഴ്ച ബ്രിസ്റ്റോളിലും ഞായറാഴ്ച ലണ്ടനിലുമായിരുന്നു സംഗീതപരിപാടി.

ലോകപ്രശസ്ത സംഗീത ബാന്‍ഡ് ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളില്‍ നഞ്ചിയമ്മ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബീറ്റില്‍സിനോടുളള ആദരസൂചകമായി നിര്‍മിച്ച ബാന്‍ഡ് അംഗങ്ങളുടെ പ്രതിമകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന നഞ്ചിയമ്മയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്.

അടുത്തിടേയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയത്. പിന്നാലെയായിരുന്നു ലണ്ടന്‍ യാത്ര. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടാണ് നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.


Content Highlights: ramesh pisharody and nanjiyamma video at london

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented