രമേശ് ചെന്നിത്തലയുടെ മകൻ രമിതും ഭാര്യ ജൂനിറ്റയും | Photo: facebook/ ramesh chennithala son
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടേയും അനിതാ രമേശിന്റേയും മകന്‍ രമിത് വിവാഹിതനായി. ബഹ്‌റൈനില്‍ താമസിക്കുന്ന തിരുവനന്തപുരം പട്ടം മാര്‍വള്ളില്‍ ഹൗസില്‍ ജോണ്‍ കോശിയുടേയും ഷൈനി ജോണിന്റേയും മകള്‍ ജൂനിറ്റാ മറിയം ജോണ്‍ ആണ് വധു. തിരുവനന്തപുരം നാലഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ്.
കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തി.
തിരുവനന്തപുരം മാര്‍ ബസേലിയോസ് എഞ്ചിനീയറിങ് കോളേജിലാണ് രമിത്തും ജൂനിറ്റയും പഠിച്ചത്. കോളേജ് കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇന്‍കം ടാക്‌സ് മംഗലാപുരം ഡെപ്യൂട്ടി കമ്മീഷണറാണ് രമിത്. ബഹ്‌റൈനില്‍ കിംസ് ആശുപത്രി ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനിറ്റ ജോലി ചെയ്യുന്നത്.
Content Highlights: ramesh chennithalas son ramith got married
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..