'സാമ്പത്തികമായി സുരക്ഷിതരായ ശേഷമാണ് കുഞ്ഞിനെ കുറിച്ച് ആലോചിച്ചത്'; ഉപാസന പറയുന്നു


1 min read
Read later
Print
Share

രാം ചരണും ഉപാസനയും | Photo: ANI

തെന്നിന്ത്യന്‍ താരം രാം ചരണും ഭാര്യ ഉപാസനയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. എന്നാല്‍ വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അണ്ഡം ശീതീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഉപാസന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംരംഭക കൂടിയായ ഉപാസന.

കുട്ടികള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാമ്പത്തികമായി സുരക്ഷിതരാകണമെന്ന് താനും രാം ചരണും തീരുമാനിച്ചിരുന്നതായും അവര്‍ പറയുന്നു. 'ഞാനും റാമും അണ്ഡം ശീതീകരിക്കുക എന്ന തീരുമാനം നേരത്തെ തന്നെ എടുത്തതാണ്. വിവാഹത്തിന്റെ തുടക്കത്തില്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ഇരുവരും ശ്രമിച്ചത്. ഇപ്പോള്‍ സാമ്പത്തികമായി ഞങ്ങള്‍ സുരക്ഷിതരാണ്. ഒരു കുട്ടിയെ പരിപാലിക്കാനും ആ കുഞ്ഞിന് സുരക്ഷിതമായ ഭാവി നല്‍കാനും ഞങ്ങള്‍ പ്രാപ്തരാണ്.' ഉപാസന പറയുന്നു.

2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറിലാണ് അച്ഛനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത രാംചരണ്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഉപാസനയ്ക്കായി ബേബി ഷവര്‍ പാര്‍ട്ടിയും രാംചരണ്‍ ഒരുക്കിയിരുന്നു. ഓസ്‌കര്‍ പുരസ്‌കാര വേദി പങ്കിടാനും രാംചരണിനൊപ്പം ഉപാസന എത്തിയിരുന്നു.

Content Highlights: ram charan and upasana all set to welcome their first child

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
malavika jayaram

1 min

അളിയാ എന്ന് വിളിച്ച് കാളിദാസ്,സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കുടുംബം; മാളവിക ജയറാം പ്രണയത്തില്‍?

Sep 26, 2023


shabna mariyam

4 min

'നമുക്ക് അപമാനമായ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോകുന്നു';വെള്ളംപോലും തിരിച്ചുവാങ്ങി പറഞ്ഞുവിട്ടു

Sep 26, 2023


marriage

1 min

ഒരുപാട് ഇഷ്ടമാണെന്ന് മെസ്സേജ് അയച്ചു,അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹം; വൈറലായ പ്രണയകഥ

Sep 26, 2023


Most Commented