പൂക്കള്‍ക്കിടയിലൂടെ പുല്‍മേട്ടിലേക്ക്; സിനിമയിലെ സീന്‍ പോലെ മനോഹരമായ വീഡിയോയുമായി രജിഷ


1 min read
Read later
Print
Share

രജിഷ വിജയൻ | Photo: instagram/ rajisha vijayan

സിനിമയിലെ സീന്‍ പോലെ തോന്നുന്ന മനോഹരമായ വീഡിയോ പങ്കുവെച്ച് നടി രജിഷ വിജയന്‍. പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ വയലറ്റ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് രജിഷ നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇടവഴിയും പിന്നിട്ട് ഒരു പുല്‍മേട്ടിലേക്കാണ് ഈ യാത്ര എത്തിച്ചേരുന്നത്. കൂട്ടിന് ഒരു വളര്‍ത്തുനായയുമണ്ട്.

കഴിഞ്ഞ വര്‍ഷം ജര്‍മനി യാത്രക്കിടെ പകര്‍ത്തിയ വീഡിയോയണിത്. 'ഓര്‍മകള്‍ ജീവിതത്തിലെ ഏറ്റവും മികച്ച ഈണം പകരുമ്പോള്‍' എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

നേരത്തെ ജര്‍മനിയിലെ ബവേറിയയിലെ നഗരമായ ന്യൂറംബര്‍ഗില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ രജിഷ പങ്കുവെച്ചിരുന്നു. എത്രകാലം വേണമെങ്കിലും ഇവിടെ ജീവിക്കാന്‍ കഴിയും എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.


Content Highlights: rajisha vijayan shares throwback pictures from germany travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashish

2 min

പിലുവിനെ വെറുക്കാൻ കഴിയില്ല, പിരിഞ്ഞത് വേദനയോടെ; രണ്ടാം വിവാഹത്തെക്കുറിച്ച് ആശിഷ് വിദ്യാർഥി

May 31, 2023


viral video

സൗന്ദര്യ മത്സരത്തില്‍ ഭാര്യക്ക് രണ്ടാം സ്ഥാനം മാത്രം; കിരീടം വേദിയില്‍ എറിഞ്ഞുപൊട്ടിച്ച് ഭര്‍ത്താവ്

May 31, 2023


cat fell down from sixth floor

1 min

6-ാം നിലയില്‍ നിന്ന് വീണത് കാറിന്റെ മുകളിലേക്ക്, ചില്ലും തകർത്തു, പൂച്ചയുടെ വൈറൽ ചാട്ടം

Jun 1, 2023

Most Commented