Photo | twitter.com/INCIndia
ലക്നൗ: കോണ്‍ഗ്രസ് നേതാക്കളും സഹോദരങ്ങളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള പൊതുവേദിയിലെ സ്നേഹപ്രകടനം വൈറലാവുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലാണ് സംഭവം. രാഹുല്‍ തന്റെ സഹോദരി പ്രിയങ്കയെ ചേര്‍ത്തു പിടിക്കുകയും ചുംബനം നല്‍കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.
ഭാരത് ജോഡോ യാത്രയ്ക്കിടെ യു.പി.യിലെ പൊതുവേദിയില്‍ അടുത്തടുത്ത കസേരകളിലിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇതിനിടെ രാഹുല്‍ തന്റെ സഹോദരിയെ ചേര്‍ത്തു പിടിച്ചു. തോളിലൂടെ ഇട്ട രാഹുലിന്റെ കൈ പ്രിയങ്കയും ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് രാഹുല്‍ പ്രിയങ്കയുടെ നെറുകയില്‍ ചുംബനം നല്കി. രാഹുലിന്റെ പ്രവൃത്തിയില്‍ ചിരിച്ച പ്രിയങ്കയെ രാഹുല്‍ വീണ്ടും വീണ്ടും ചുംബിച്ചു. രാഹുല്‍-പ്രിയങ്ക സാഹോദര്യത്തിന്റെ അത്യന്തം മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്.
രണ്ട് ഹൃദയ ഇമോജികളോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചത്. അടുത്തിടെയിറങ്ങിയ 'രക്ഷബന്ധന്‍' സിനിമയിലെ 'മേം രഹൂന്‍ നാ തേരെ ബിനാ' (നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല) എന്ന അർജിത് സിങ് ആലപിച്ച ഗാനമാണ് വീഡിയോക്ക് അകമ്പടിയായി ചേര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് തമിഴ്നാടിലെ കന്യാകുമാരിയില്‍നിന്ന് തുടങ്ങിയതാണ് ഭാരത് ജോഡോ യാത്ര.
Content Highlights: rahul gandhi showers love on sister priyanka, plants kisses on her cheek
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..