പ്രായമൊക്കെയായി, പക്ഷേ ആ പുരസ്കാരം വേണ്ട; 'ഓൾഡി ഓഫ് ദി ഇയർ അവാർഡ്' നിരസിച്ച് എലിസബത്ത് രാജ്ഞി


അവാർഡ് നിഷേധിച്ച് ക്യൂൻ എലിസബത്ത്

Photo: instagram.com|theroyalfamily|?hl=en

ബ്രിട്ടനിൽ ഏറ്റവുമധികം കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാണ് തൊണ്ണൂറ്റിയഞ്ചുകാരിയായ എലിസബത്ത് രാജ്ഞി. കാര്യം ഇതാണെങ്കിലും തന്നെ വയസ്സിയാക്കുന്നതിനോട് രാജ്ഞിക്ക് അത്ര താൽപര്യമില്ല. 'ഓൾഡി ഓഫ് ദി ഇയർ' പുരസ്കാരം നിഷേധിച്ചുകൊണ്ടുള്ള എലിസബത്ത് രാജ്ഞിയുടെ വാർത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്.

പ്രശസ്ത ബ്രിട്ടീഷ് മാ​ഗസിൻ സംഘടിപ്പിച്ച ഓൾഡി ഓഫ് ദി ഇയർ അഥവാ ആ വർഷത്തിലെ പ്രായം ചെന്നയാൾക്ക് കൊടുക്കുന്ന പുരസ്കാരമാണ് രാജ്ഞി ബഹുമാനപൂർവം നിരസിച്ചത്. അവനവന്റെ ഉള്ളിൽ തോന്നുന്നതാണ് യഥാർഥ പ്രായമെന്നും പുരസ്കാരം നേടാനുള്ള മാനദണ്ഡത്തിൽ‌ താൻ എത്തിച്ചേർന്നിട്ടില്ലെന്നും പറഞ്ഞ രാജ്ഞി അർഹിക്കപ്പെട്ടയാളിൽ പുരസ്കാരം എത്തിച്ചേരട്ടെ എന്നും ആശംസിച്ചു.

രാജ്ഞിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ലെയിങ് ബേക്കറാണ് ഇതുസംബന്ധിച്ച് മാ​ഗസിൻ അധികൃതർക്ക് കത്തയച്ചത്. പൊതുസമൂഹത്തിന് പ്രത്യേക സംഭാവന നൽകുന്ന പ്രായമായവർക്ക് നൽകുന്ന പുരസ്കാരമാണിത്. ഏപ്രിലിൽ മരിച്ച രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ 2011 ൽ ഈ പുരസ്കാരം നേടിയിരുന്നു. അന്ന് അദ്ദേഹത്തിന് തൊണ്ണൂറു വയസ്സായിരുന്നു പ്രായം.

പുരസ്കാരം രാജ്ഞി നിഷേധിച്ചതോടെ ഫ്രഞ്ച് അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായ ലെസ്ലി കാരണിന് സമർപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. തൊണ്ണൂറു വയസ്സാണ് ലെസ്ലിയുടെ പ്രായം.

Content Highlights: Queen Elizabeth declines Oldie of the Year title

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented